സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സത്യം ഒരിക്കൽ പുറത്തു വരും: മൊഴി നൽകിയ ശേഷം പികെ ശ്യാമള

വിമെന്‍ പോയിന്‍റ് ടീം

ആന്തൂരിലെ പ്രവാസി സംരംഭകൻ സാജന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്കെതിരം ഉയർന്നുവന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് നഗരസഭാധ്യക്ഷ പികെ ശ്യാമള. സത്യം ഒരിക്കൽ പുറത്തു വരുമെന്ന് അന്വേഷണസംഘത്തിന് മൊഴി നൽകി തിരിച്ചിറങ്ങവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

സാജന്റെ ആത്മഹത്യയിൽ തനിക്ക് പങ്കില്ലെന്ന് അന്വേഷണ സംഘത്തിന് മൊഴി നൽകിയതായി ശ്യാമള പറഞ്ഞു. നാർക്കോട്ടിക് സെൽ ഡിവൈഎസ്പി വിഎ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശ്യാമളയുടെ മൊഴിയെടുത്തത്. നഗരസഭാ ഉദ്യോഗസ്ഥരിൽ നിന്ന് നേരത്തെ മൊഴിയെടുത്തിരുന്നു.

ശ്യാമളയ്ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണമെന്നാണ് സാജന്റെ ബന്ധുക്കളുടെ ആവശ്യം.

അതെസമയം സാജൻ പാറയിലിന്റെ പാർത്ഥ കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്. ഒന്നൊഴികെ എല്ലാ ചട്ടലംഘനങ്ങളും പരിഹരിച്ചതായാണ് റിപ്പോർട്ട്. വാട്ടർടാങ്ക് ആറു മാസത്തിനകം മാറ്റി സ്ഥാപിക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്. അപാകതകൾ പരിഹരിച്ച ശേഷമുള്ള രൂപരേഖ കൺവെൻഷൻ സെന്ററിന്റെ ഉടമകൾ നഗരസഭയ്ക്ക് കൈമാറിയിരുന്നു. നഗരസഭാ സെക്രട്ടറി എം സുരേഷന്റെ നേതൃത്വത്തിൽ കൺവെൻഷന്‍ സെന്ററിൽ പരിശോധന നടത്തിയിരുന്നു. പാർത്ഥ കൺവൻഷൻ സെന്റർ മാനേജർ കെ.സജീവൻ, ആർക്കിടെക്ട് പ്രവീൺ ചന്ദ്ര, സാജന്റെ ഭാര്യ പിതാവ് പി.പുരുഷോത്തമൻ എന്നിവരാണ് സെക്രട്ടറിക്ക് പ്ലാൻ കൈമാറാൻ എത്തിയത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും