സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അര്‍ധരാത്രിയില്‍ മാതാവിനേയും നവജാത ശിശുവിനേയും ഇറക്കിവിട്ടു

വിമെൻ പോയിന്റ് ടീം


സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ലേബര്‍ ക്യാമ്പില്‍ പ്രസവിച്ച മാതാവിനോടും കുഞ്ഞിനോടും ആശുപത്രി അധികൃതരുടെ കടുത്ത അനാസ്ഥ.
അര്‍ധരാത്രിയില്‍ മാതാവിനേയും നവജാത ശിശുവിനേയും ഇറക്കിവിട്ടെന്ന് ആരോപണം. കുഞ്ഞിനെ എസ്.എ.ടി ആശുപത്രിയില്‍ അത്യാസന്നനിലയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ കന്യാകുളങ്ങര ആശുപത്രിയിലാണ് സംഭവം.
ഉച്ചക്ക് രണ്ടരയോടെ കലശലായ പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലത്തെിയ അസം സ്വദേശി സിക്കയെ (19) ചികിത്സ നല്‍കാതെ മടക്കി അയക്കുകയായിരുന്നു. ഡോക്ടര്‍ ഇല്ലെന്നറിയിച്ചാണത്രേ മടക്കി അയച്ചത് .എന്നാല്‍, തിരിച്ചത്തെിയ സിക്ക വെള്ളിയാഴ്ച വൈകീട്ട് നാലോടെ ലേബര്‍ ക്യാമ്പില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സ്ത്രീയാണ് പ്രസവമെടുക്കുന്നതടക്കമുള്ള ശുശ്രൂഷകള്‍ നടത്തിയത്. സംഭവമറിഞ്ഞ് പ്രദേശത്തെ ആശാ വര്‍ക്കേഴ്സ് സ്ഥലത്തെത്തി മാതാവിനേയും കുഞ്ഞിനേയും തിരികെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

യുവതി രക്തസ്രാവമടക്കം ഗുരുതരാവസ്ഥയിലായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, കുഞ്ഞും മാതാവും സുഖമായിരിക്കുന്നുവെന്ന വിവരം ആവര്‍ത്തിച്ചു പറഞ്ഞ ആശുപത്രി അധികൃതര്‍ മാതാവിനേയും നവജാത ശിശുവിനേയും അര്‍ധരാത്രിയില്‍ തെരുവിലിറക്കിവിടുകയായിരുന്നു. രാത്രി പത്തോടെയാണ് ഇവരെ ഇറക്കിവിട്ടത്. ആംബുലന്‍സ് സൗകര്യമടക്കം നല്‍കാതെയാണ് ഡ്യൂട്ടി ഡോക്ടര്‍ ഇവരെ ഡിസ്ചാര്‍ജ് ചെയ്ത് എസ്.എ.ടിയിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയത്. ആദ്യം മടക്കി അയച്ചപ്പോഴും ഇവരെ എസ്.എ.ടിയില്‍ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
രാത്രി പുറത്തിറക്കിവിട്ടതോടെ ഭാഷപോലും അറിയാത്തതിനാല്‍ ഇവര്‍ തെരുവില്‍ മണിക്കൂറുകളോളം പകച്ചു നില്‍ക്കുകയായിരുന്നു. ആശുപത്രിയിലേക്കുള്ള വഴി പോലും അറിയാതെ പകച്ച ഇതരസംസ്ഥാനക്കാര്‍ മാതാവിനേയും കുഞ്ഞിനേയും തിരികെ ലേബര്‍ ക്യാമ്പിലത്തെിക്കുകയായിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെ വിവരമറിഞ്ഞത്തെിയ പഞ്ചായത്തിലെ ആശാവര്‍ക്കര്‍ ബിന്ദു സജികുമാറും വനിത ആരോഗ്യ സൂപ്പര്‍ വൈസര്‍ സുരയും ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ് ബിന്ദുമോളും ചേര്‍ന്ന് ഗ്രാമപഞ്ചായത്തിലെ പബ്ളിക് ഹെല്‍ത്ത് സെന്‍ററിലെ ഡോ. മഞ്ജു ഇക്ബാലിനെ വിവരമറിയിച്ചു. ഡോക്ടര്‍ ഇടപെട്ട് ഗ്രാമപഞ്ചായത്തിന്‍െറ വാഹനം ലഭ്യമാക്കി നവജാത ശിശുവിനെയും മാതാവിനെയും എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ചു.കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാതാവിനെ വാര്‍ഡിലേക്കും മാറ്റി. ആശുപത്രി അധികൃതര്‍ കാണിച്ച നിഷേധാത്മക നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും