സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

വിദ്വേഷ പ്രസ്താവനയുമായി മഹിളാ മോര്‍ച്ചാ നേതാവ്

വിമെന്‍ പോയിന്‍റ് ടീം

ഹിന്ദു പുരുഷന്‍മാര്‍ മുസ്ലിം സ്ത്രീകളെ തെരുവിലിട്ട് ബലാല്‍സംഗം ചെയ്യണമെന്നും അതിനുശേഷം അവരെ കെട്ടിത്തൂക്കണമെന്നും മഹിളാ മോര്‍ച്ചാ നേതാവ്.ഉത്തര്‍പ്രദേശിലെ രാംകോലയിലുള്ള മഹിളാ മോര്‍ച്ചാ നേതാവ് സുനിതാ സിങ് ഗൗറാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. 

ഹിന്ദിയില്‍ ഫേസ്‌ബുക്കിലിട്ട പോസ്റ്റ് പിന്‍വലിച്ചെങ്കിലും സംഭവം വലിയ വിവാദമാകുകയായിരുന്നു. '10 പേരുള്ള സംഘമായി ഹിന്ദു സഹോദരന്മാര്‍ മാറുകയും എന്നിട്ട് അവരുടെ (മുസ്ലിങ്ങളുടെ) ഉമ്മമാരെയും സഹോദരിമാരെയും പരസ്യമായി തെരുവില്‍വെച്ച് ലൈംഗികമായി ആക്രമിക്കുകയും ചെയ്യണം. എന്നിട്ടവരെ ചന്തയില്‍ മറ്റുള്ളവര്‍ കാണാന്‍ വേണ്ടി കെട്ടിത്തൂക്കണം'; സുനിത സിംഗ് ഗൗര്‍ പറഞ്ഞു.

ഇത്തരം വിദ്വേഷ പ്രസ്താവനകള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും സുനിതയെ പുറത്താക്കുകയാണെന്നും മഹിളാ മോര്‍ച്ചയുടെ ദേശീയാധ്യക്ഷ വിജയ രഹത്കര്‍ അറിയിച്ചു. 

മുസ്ലിം സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നതാണ് ഹിന്ദു ശാക്തീകരണമെന്നാണ് സുനിത വിചാരിക്കുന്നതെന്ന് സിപിഐ എം പിബി അംഗം മുഹമ്മദ് സലിം ആരോപിച്ചു. മുസ്ലിങ്ങളെ പന്നിക്കുട്ടികളായി വരെ മുദ്രകുത്തുന്നതിലേക്ക് സുനിതയെത്തിയെന്നും അദ്ദേഹം പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും