സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ബിനോയിയെ പാര്‍ട്ടിയോ ഞാനോ സഹായിക്കില്ല, തെറ്റ് ചെയ്തവര്‍ അനുഭവിക്കും: കോടിയേരി

വിമെന്‍ പോയിന്‍റ് ടീം

മകന്‍ ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ ലൈംഗിക പീഡന ആരോപണത്തിന്മേലുള്ള കേസില്‍ താനോ പാര്‍ട്ടിയോ ഇടപെടില്ലെന്നും ബിനോയിയെ യാതൊരു തരത്തിലും സഹായിക്കുകയോ സംരക്ഷിക്കുകയോ ചെയ്യില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിനോയ് പ്രായപൂര്‍ത്തിയായ വ്യക്തിയാണ്. അയാള്‍ക്കെതിരായ കേസ് അയാള്‍ തന്നെ നേരിടും. കേസില്‍ നിജസ്ഥിതി അറിയേണ്ടതുണ്ട്. ബിനോയ് നിരപരാധിയാണെങ്കില്‍ അത് തെളിയിക്കാനുള്ള ഉത്തരവാദിത്തവും അയാള്‍ക്കാണ്.
മക്കള്‍ ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാത്തിലും മാതാപിതാക്കള്‍ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ല എന്ന് നേരത്തെ ബിനോയിക്കെതിരെ ആരോപണം വന്നപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നു. ബിനോയ് വേറൊരു കുടുംബമായി താമസിക്കുന്നയാളാണ്. അവര്‍ എന്തെങ്കിലും തെറ്റ് ചെയ്്തിട്ടുണ്ടെങ്കില്‍ അതില്‍ വരുന്ന പ്രശ്‌നങ്ങള്‍ അവര്‍ തന്നെ നേരിടേണ്ടി വരും. പാര്‍ട്ടിയോ മറ്റാരെങ്കിലുമോ സംരക്ഷിക്കും എന്ന ധാരണയില്‍ ആരും തെറ്റുകള്‍ ചെയ്യാന്‍ തുനിയേണ്ടെന്നും കോടിയേരി മുന്നറിയിപ്പ് നല്‍കി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും