സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പൊലീസുകാരിയെ തീകൊളുത്തി കൊന്നു; പ്രതി പിടിയില്‍

വിമെന്‍ പോയിന്‍റ് ടീം

മാവേലിക്കരയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തീവെച്ചുകൊന്നു. വള്ളികുന്നം സ്റ്റേഷനിലെ സിപിഒ സൗമ്യ പുഷ്‌കരന്‍(30)ആണ് കൊല്ലപ്പെട്ടത്. ആലുവ ട്രാഫിക് പൊലീസിലെ ഉദ്യോഗസ്ഥനായ അജാസാണ് കൊല നടത്തിയത്. സൗമ്യ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു.

വള്ളികുന്നം കഞ്ഞിപ്പുഴയ്ക്കു സമീപം ശനി വൈകിട്ട് മൂന്നരയോടെയാണു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ സൗമ്യയെ കാറിലെത്തിയ അജാസ് വാഹനമിടിപ്പിച്ചശേഷം വെട്ടിപ്പരിക്കേല്‍പ്പിച്ചു. ആക്രമിക്കുമെന്നു കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ കഴുത്തിനു വെട്ടി താഴെയിട്ടു. എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നു.

അജാസിന്റെ ശരീരത്തിലേക്കും തീ പടര്‍ന്നു. സൗമ്യയെ വെട്ടുന്നതിനിടയിലും ഇയാള്‍ക്കു പരുക്കേറ്റു.അക്രമത്തിന് ശേഷം ഓടി രക്ഷപെടാന്‍ ശ്രമിച്ച അജാസിനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. വ്യക്തിവൈരാഗ്യമാകാം കൊലയ്‌ക്ക് പിന്നിലെന്നാണ് സൂചന.

മൂന്ന് കുട്ടികളുടെ അമ്മയാണ് സൗമ്യ. ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. അക്രമിയെ പൊള്ളലേറ്റതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

വാഴക്കാല സ്വദേശിയാണ് മുപ്പത്തിമൂന്നുകാരനായ അജാസ്. അവിവാഹിതനാണ്. ഇയാള്‍ ജൂണ്‍ 9 മുതല്‍ മെഡിക്കല്‍ 
അവധിയെടുത്തിരിക്കുകയായിരുന്നു.

സംഭവസ്ഥലത്ത് ജില്ലാ പൊലീസ് മേധാവി കെ എം ടോമി, ചെങ്ങന്നൂര്‍ ഡിവൈഎസ്പി അനീഷ് വി കോര എന്നിവര്‍ ക്യാംപ് ചെയ്യുന്നുണ്ട്. പ്രതിയെ ഇന്നു തന്നെ ചോദ്യം ചെയ്യുമെന്നും കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നും പൊലീസ് അറിയിച്ചു.


Read more: https://www.deshabhimani.com/news/kerala/news-kerala-15-06-2019/805042


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും