സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വിജയശതമാനത്തില്‍ പെണ്‍കുട്ടികള്‍ മുന്നില്‍

വിമെൻ പോയിന്റ് ടീം

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ വിജയശതമാനത്തില്‍ പെണ്‍കുട്ടികള്‍ മുന്നില്‍. 96.21 ആണ് ഇത്തവണത്തെ ആകെ വിജയശതമാനം. പെണ്‍കുട്ടികള്‍ 96.36 ശതമാനം വിജയം നേടിയപ്പോള്‍ ആണ്‍കുട്ടികളുടെ വിജയശതമാനം 96.11 ആണ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഫലം പുറത്തുവിട്ടത്. കഴിഞ്ഞതവണ 97.32 ആയിരുന്നു വിജയതമാനം. ഇത്തവണ നേരിയ കുറവുണ്ടായി. തിരുവനന്തപുരം ഏരിയയാണ് ഇത്തവണ വിജയശതമാനത്തില്‍ മുന്നില്‍. 99.87 ശതമാനം വിദ്യാര്‍ഥികള്‍ തിരുവനന്തപുരം ഏരിയയില്‍ വിജയം നേടി. തൊട്ടു പിന്നിലുള്ള ചെന്നൈ 99.69 ശതമാനം വിജയം കരസ്ഥമാക്കി.
കാറ്റഗറി വിഭാഗത്തില്‍ കേന്ദ്ര ഗവര്‍മെന്‍റിന്‍റെ കീഴിലുള്ള നവോദയ വിദ്യാലയമാണ് മുന്നില്‍. 98.87 ശതമാനം. കേന്ദ്രീയ വിദ്യാലയയില്‍ 98.85 ആണ് വിജയശതമാനം. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ 97.72 ആണ് വിജയശതമാനം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 86.61 ശതമാനേപേരും വിജയിച്ചു. 14,91,293 വിദ്യാര്‍ഥികള്‍ ഇത്തവണ പരീക്ഷയെഴുതി. കഴിഞ്ഞതവണത്തേതിനേക്കാള്‍ 8.5 ശതമാനം വിദ്യാര്‍ഥികള്‍ കൂടുതല്‍. കേരളത്തില്‍ കൂണുകള്‍ പോലെ സ്വകാര്യ സിബിഎസ്ഇ സ്‌കൂളുകള്‍ മുളച്ചുപൊന്തിയിട്ടും പഠന നിലവാരത്തില്‍ മുന്നിട്ടു നില്‍ക്കുന്നതായി പരീക്ഷാഫലം വ്യക്തമാക്കുന്നു. ഇത്തവണ തിരുവനന്തപുരം മേഖല മുന്നിലെത്തിയതോടെ സിബിഎസ്ഇ സ്‌കൂളുകളിലേക്ക് പുതിയവര്‍ഷവും വിദ്യാര്‍ഥികളുടെ ഒഴുക്കു തുടരും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും