സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ദേവകി വാര്യരുടെ ജന്മദിനം സമുചിതമായി ആഘോഷിച്ചു

വിമെന്‍ പോയിന്‍റ് ടീം

സ്വാതന്ത്ര്യസമരനസേനാനിയും നവോത്ഥാന നായികയുമായിരുന്ന ദേവകി വാര്യരുടെ തൊണ്ണൂറ്റി ആറാം ജന്മദിനം മുകേഷ് എം എൽ എ ഉദ്‌ഘാടനം ചെയ്തു. ദേവകി വാര്യർ  സ്മാരക സ്ത്രീ ശാക്തീകരണ പഠന കേന്ദ്രം സംഘടിപ്പിച്ച പരിപാടിയിൽ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി നിയമിതനായ ഷാജി എൻ കരുണിനെ ആദരിച്ചു. ദേവകി വാര്യരുടെ മകൾ അനസൂയയുടെ ഭർത്താവാണ് ഷാജി എൻ കരുൺ . സ്ത്രീകൾക്കായി സംസ്ഥാനാടിസ്ഥാനത്തിൽ സംഘടിപ്പിച്ച ലേഖന മത്സരത്തിൽ സമ്മാനം നേടിയ സംഗീത ചേനംപുല്ലിക്ക് ദേവകി വാര്യർ സ്മാരക അവാർഡ് സമ്മാനിച്ചു . കേരളം നവോത്ഥാനവും സ്ത്രീകളും എന്നതായിരുന്നു മത്സര വിഷയം. സാമൂഹ്യ ക്ഷേമ ബോർഡ് അധ്യക്ഷ സൂസൻ കോടി , പ്രൊഫ പി സോമൻ , ജി കെ ലളിതകുമാരി, ടി രാധാമണി , സുഭദ്രാമ്മ എന്നിവർ സംസാരിച്ചു. വനിതാ സാഹിതി "ആസാദി "എന്ന നാടകം അവതരിപ്പിച്ചു., 2001 ഡിസംബറിൽ ദേവകി വാര്യർ അന്തരിച്ച ശേഷം ആരംഭിച്ച സംഘടന കാൻസർ രോഗികൾക്ക് അഭയ കേന്ദ്രമാണ്. കൂടാതെ മറ്റ് അനേകം ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നു.  . 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും