സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

യോഗി ആദിത്യനാഥുമായി ബന്ധമുണ്ടെന്ന സ്ത്രീയുടെ വെളിപ്പെടുത്തൽ: റിപ്പോർട്ട് പുറത്ത് വിട്ട മാധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്ത് യുപി പോലീസ്

വിമെന്‍ പോയിന്‍റ് ടീം

ഉത്തർ‌ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായി വാർത്ത നൽകിയ സ്വന്ത്രമാധ്യമ പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. യോഗി ആദിത്യ നാഥുമായി തനിക്ക് ബന്ധമുണ്ടായിരുന്നെന്ന സ്ത്രീയുടെ വെളിപ്പെടുത്തൽ ട്വീറ്ററിലൂടെ പുറത്ത് വിട്ട സംഭവത്തിലാണ് മാധ്യമ പ്രവർത്തകനെതിരായ പോലീസ് നടപടിയെന്നാണ് ആരോപണം.

പ്രശാന്ത് ജഗദീഷ് കനൂജിയ എന്ന മാധ്യമ പ്രവർത്തകനെ ഡൽഹിലെ വസതിയിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് മറ്റ് മാധ്യമ പ്രവർത്തകരെ ഉദ്ധരിച്ച് ഒൺലൈൻ മാധ്യമമായ ജനതാ കാ റിപ്പോർട്ടർ ചൂണ്ടിക്കാട്ടുന്നു. ഡൽഹി പോലീസാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ലഖ്നൗവിലേക്ക് മാറ്റിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

‘സ്നേഹം എത്ര മറച്ചുവച്ചാലും അതൊരിക്കൽ മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും യോഗി ജി’ എന്ന മുഖവുരയോടെയാണ് പ്രശാന്ത് ജഗദീഷ് കനൂജിയ യോഗിക്കെതിരായി സ്ത്രീയുടെ വെളിപ്പെടുത്തൽ പുറത്ത് വിട്ടത്. ഇതാണ് നടപടിക്ക് ഇടയാക്കിയത്.അതേസമയം, മാധ്യമ പ്രവർത്തകന്റെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. കനൂജിയക്കെതിരായ നടപടി അഭിപ്രായ സ്വാതന്ത്രത്തിനും മേലുള്ള കടന്ന് കയറ്റമാണെന്നും ഇത് രാജ്യത്തെ നിയമ വ്യവസ്ഥയ്ക്കു് മേലുള്ള കടന്ന് കയറ്റമാണെന്നും മുതിർന്ന മാധ്യമ പ്രവർത്തകൻ സിദ്ധാർത്ഥ് വരദ രാജൻ പ്രതികരിച്ചു. ട്വിറ്ററിൽ ഉൾപ്പെടെ വ്യാപക പ്രതിഷേധമാണ് മാധ്യമ പ്രവർത്തകരുടെ ഭാഗത്തുനിന്നും ഉയരുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും