സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്ത്രീകൾക്ക് മെട്രോയിലും ബസ്സുകളിലും സൗജന്യയാത്ര: കെജ്രിവാളിനെ വിമർശിച്ച് കേന്ദ്രമന്ത്രി

വിമെന്‍ പോയിന്‍റ് ടീം

ഡൽഹിയിലെ പ്രധാന പൊതുഗാതാഗത സംവിധാനങ്ങളായ മെട്രോയിലും ബസ്സിലും സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച അരവിന്ദ് കേജ്രിവാളിന്റെ നടപടിയെ വിമർശിച്ച് കേന്ദ്രം. ഭവന നഗര വികസനകാര്യ സഹമന്ത്രി ഹർദീപ് സിങ് പുരിയാണ് പ്രഖ്യാപനത്തെ വിമർശിച്ച് രംഗത്തെത്തിയത്. ഇത്തരം പ്രഖ്യാനങ്ങൾ നടത്തും മുൻപ് ഡൽഹി സർക്കാറിന് കീഴിലുള്ള ബസ് സർവീസ് കൃത്യമാക്കണമെന്ന് സൂചനയാണ് മന്ത്രി നൽകിയത്. തലസ്ഥാനത്ത് 7000 ബസ്സുകളുടെ കുറവുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തുന്നു. 13മത് സുസ്ഥിരതാ സമ്മേളനത്തിൽ സംസാരിക്കുയായിരുന്നു കേന്ദ്രമന്ത്രി.

ലോകത്തെ നാലമത്തെ വലിയ മെട്രോ സംവിധാനമാണ് ഡൽഹിയിലേത്. ഇതിൽ ഏറ്റവും ചിലവ് കുറഞ്ഞതും ഡൽഹിയിലാണ്. എന്നാൽ എന്റെ സുഹൃത്ത് ഡൽഹി മുഖ്യമന്ത്ര അരവിന്ദ് കേജ്രിവാൾ ദുഃഖം രേഖപ്പെടുത്തുകയാണ്. അടുത്തിടെ പുറത്ത് വന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മെട്രോ സാധാരണക്കാർക്ക് പ്രാപ്യമല്ലെന്നാണ് അദ്ദേഹം പറയുന്നത്. റിപ്പോർട്ട് വിശ്വസിനീയമായിരിക്കാം, റിപ്പോര്‍ട്ടിന് പിന്നിൽ ചില ലക്ഷ്യങ്ങൾ ഉണ്ടായിരിക്കാം. ഒരു ഓറഞ്ചിനെ മറ്റൊരു ഓറഞ്ചുമായി താരതമ്യം ചെയ്യരുത്. യാഥാർഥ്യങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് അവർ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.

ഡല്‍ഹിയിലെ സാധാരണക്കാരുടെ യാത്രാ സൗകര്യങ്ങളെ പറ്റി ദുഃഖിക്കുന്നവർ വസ്തുതകൾ മനസിലാക്കണം. ഡൽഹിയിൽ 11,000 ബസ്സുകൾ ഓടിക്കാൻ അനുമതിയുണ്ട്. എന്നാൽ 7000 ബസുകൾ കുറവാണ് ഇവിടെ സർവീസ് നടത്തുന്നത്. നഗരത്തിലെ മറ്റൊരു പൊതു ഗതാഗത സവിധാനത്തിന്റെ അവസ്ഥ ഇതാണെന്നും മന്ത്രി പറയുന്നു.

ഡല്‍ഹി മെട്രോ തീവണ്ടിയിലും ബസിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാന്‍ ഡല്‍ഹിസര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. സ്ത്രീകള്‍ക്ക് സുരക്ഷിത യാത്രയൊരുക്കാനും പൊതുഗതാഗതസംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ അവരെ പ്രേരിപ്പിക്കാനുമാണ് ഈ നീക്കമെന്ന് വ്യക്തമാക്കിയായിരുന്നു പ്രഖ്യാപനം. അടുത്തവര്‍ഷമാദ്യം ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് എ.എ.പി. സര്‍ക്കാരിന്റെ പ്രഖ്യാപനം. മെട്രോ തീവണ്ടികള്‍, ഡി.ടി.സി. ബസുകള്‍, ഡല്‍ഹി ഇന്റഗ്രേറ്റഡ് മള്‍ട്ടിമോഡല്‍ സിസ്റ്റത്തിനുകീഴിലെ ക്ലസ്റ്റര്‍ ബസുകള്‍ എന്നിവയിലാണ് സൗജന്യയാത്ര അനുവദിക്കുകയെന്നായിരുന്നു പ്രഖ്യാപനം.

സിഎസ്ഇ സെന്റർ ഫോർ സയൻസ് ആന്റ് എൻവിയോൺമെന്റ് റിപ്പോർട്ട് പ്രകാരം അടുത്തിടെ ഉണ്ടായ ചാർജ്ജ് വർധനയോടെ ഡൽഹിയിലെ മെട്രോ സർവീസ് ലോകത്തെ രണ്ടാമത്തെ താങ്ങാനാവത്ത സർവീസായി മാറിയെന്ന് വ്യക്തമാക്കിയിരുന്നു. ഒരു ട്രിപ് യാത്രയ്ക്ക് പകുതി ഡോളറോളം ചിലവ് വരുന്നതാണ് ഡൽഹി മെട്രൊ സർവീസ് എന്നായിരുന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും