സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ധാരണയില്ലാതെയാണ് മിക്ക പുരുഷൻമാരും സ്ത്രീകളോട് ഇടപഴകുന്നത്: സജിത മഠത്തിൽ

വിമെന്‍ പോയിന്‍റ് ടീം

നടന്‍ വിനായകൻ തന്നോട് മോശം പരാമർശം നടത്തിയെന്ന വെളിപ്പെടുത്തിയ മൃദുലദേവി ശശിധരന് പിന്തുണയുമായി നടി സജിതാ മഠത്തില്‍. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സജിത നിലപാട് വ്യക്തമാക്കുന്നത്. സ്ത്രീകളുമായി ഇടപെടുമ്പോള്‍, അത് വൈകാരികമായാലും രാഷ്ട്രീയമായാലും, മിക്ക പുരുഷന്മാര്‍ക്ക് ഒരു ധാരണയുമില്ലെന്നാണ് കുറിപ്പിലെ പരാമർശം.

അടിസ്ഥാനപരമായി സ്ത്രീകളുമായി ഇടപെടുമ്പോള്‍, മിക്ക പുരുഷന്മാര്‍ക്ക് ഒരു ധാരണയുമില്ല. അത് വൈകാരികമായാലും രാഷ്ട്രീയമായാലും, ‘സാധാരണയായി അതൊരു പ്രധാന കാര്യമാണ്. അതാണു നമ്മള്‍ കാണുന്നതും.സജിതാ മഠത്തില്‍ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.

കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ വിനായകനില്‍ നിന്ന് ഉണ്ടായിട്ടുണ്ടെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മൃദൃല ശശീധരന്‍ കഴിഞ്ഞ ദിവസമാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ  വ്യക്തമാക്കിയത്.

ഇങ്ങനെയാണ് ഫേസ്ബുക്ക് കുറിപ്പ്: “നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാൾ റെക്കോർഡർ സൂക്ഷിച്ചിട്ടുണ്ട്. തൊട്ടപ്പൻ കാണും. കാമ്പയിനിൽ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങൾക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാൽ വിനായകൻ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിർക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല, ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തിൽ കൂടുതൽ ഒന്നും പറയാനില്ലാത്തതിനാൽ മെസ്സഞ്ചർ, ഫോൺ എന്നിവയിൽ കൂടി കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാകാതിരിക്കുമല്ലോ”.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും