സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

നിപ: പൊതുജനങ്ങളുടെ സംശയങ്ങൾ ദുരീകരിക്കാൻ കൺട്രോൾ റൂം, നമ്പർ 1077

വിമെന്‍ പോയിന്‍റ് ടീം

എറണാകുളത്ത് ചികിൽസയിലിരിക്കുന്ന യുവാവിന് നിപയെന്ന സംശയം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നടപടികളുമായി ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും. നിപയെ കുറിച്ചുള്ള ആശങ്കയകറ്റാനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപിപ്പിക്കാനും കളക്ട്രേറ്റിൽ കൺട്രോൾ റൂം തുറന്നു. കളക്ട്രേറ്റിലെ ജില്ലാ അടിയന്തിര ഘട്ട കാര്യ നിർവ്വഹണ കേന്ദ്രത്തോട് ചേർന്നാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. 1077 എന്ന നമ്പറിൽ വിളിച്ച് പൊതുജനങ്ങൾക്ക് നിപയെ  കുറിച്ചുള്ള സംശയങ്ങൾ ഇവിടെ നിന്നും ദുരീകരിക്കാം. വിദഗ്ദ്ധ ഡോക്ടർമാരാണ് 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ ഇതിനായി പ്രവർത്തിക്കുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പോലീസ് -ഫയർ – റവന്യൂ- ആരോഗ്യ വകുപ്പുകളിലെ ജീവനക്കാരുമുണ്ട്. നിപയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതും ഇവിടെ നിന്നാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും