സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

നിപ സ്‌ഥിരീകരിച്ചു; നാലുപേർ കൂടി നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി കെ കെ ശൈലജ

വിമെന്‍ പോയിന്‍റ് ടീം

എറണാകുളത്ത‌് ചികിത്സയിലുള്ള വിദ്യാർത്ഥിക്ക്‌ നിപാ ബാധയാണെന്ന്‌ സ്‌ഥിരീകരിച്ചതായി  ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കൊച്ചിയിൽ വാർത്താസമ്മേളനത്തിലാണ്‌ ഇക്കാര്യം അറിയിച്ചത്‌. പൂണൈ വൈറോളജി ഇൻസ്‌റ്റിറ്റ്യുറ്റിൽ നിന്നും നിപ വൈറസ്‌ ആണെന്ന്‌ സ്‌ഥിരീകരിച്ച്‌ ഇന്ന്‌ രാവിലെയാണ്‌ അറിയിപ്പ്‌ ലഭിച്ചത്‌.

വിദ്യാർത്ഥിയുടെ ഒരു സൃഹൃത്തിനും ചികിത്സിച്ച രണ്ട് നഴ്‌സുമാർക്കും നേരിയ പനിയും തൊണ്ട വേദനയും ഉണ്ട്‌ . ഇവരും വിദ്യാർത്ഥിയുടെ ഒരു പരിചയക്കാരനും അടക്കം നാലുപേർ നിരീക്ഷണത്തിലാണ്‌.ഒരാളെ കൂടി ഇന്ന്‌ ഐസോലേഷൻ വാർഡിലേക്ക്‌ മാറ്റും.മരുന്നുകൾ ആവശ്യത്തിന്‌ കരുതിയിട്ടുണ്ട്‌. ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ ആരോഗ്യ നില തൃപ്‌തികരമാണെന്നും മന്ത്രി അറിയിച്ചു.

 ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഏത‌് സാഹചര്യവും നേരിടാൻ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി  അറിയിച്ചു.രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. രോഗികളുടെ ജീവൻ രക്ഷിക്കാനും മറ്റുള്ളവരിലേക്ക്‌ പടരാതിരിക്കാനുമുള്ള നടപടികളെടുക്കുന്നതിനാണ്‌ ആദ്യ പരിഗണന നൽകുക.

പത്തുദിവസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പറവൂർ സ്വദേശിക്ക‌് നിപാ ബാധ സംശയിക്കുന്നതായി ആലപ്പുഴ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട‌് ഓഫ‌് വൈറോളജിയിലെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ്‌ പുനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനക്കയച്ചത്‌.

പ്രതിരോധ പ്രർവത്തനങ്ങൾ ഊർജിതമായി നടക്കുന്നുവെന്നും സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക്‌ പ്രതിപക്ഷനേതാവ്‌ പൂർണ പിന്തുണ അറിയിച്ചതായും മന്ത്രി പറഞ്ഞു.കളമശ്ശേരി മെഡിക്കൽ കോളേജിൽ ഐസോലേഷൻ വാർഡ്‌ സജ്ജീകരിച്ചിട്ടുണ്ട്‌. കേന്ദ്ര ആരോഗ്യമന്ത്രിയും വിളിച്ച്‌ കാര്യങ്ങൾ അന്വേഷിച്ചിരുന്നു. കേന്ദ്രസർക്കാരും പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്‌.പ്രതിരോധ മരുന്ന്‌ ‘റിബാവറിൻ’ഉപയോഗിക്കുന്നതിന്‌  കേന്ദ്രം അനുമതി നൽകിയതായും മന്ത്രി പറഞ്ഞു.

വിദ്യാർത്ഥിയുമായി അടുത്ത്‌  സമ്പർക്കം പുലർത്തിയിരുന്ന 86 പേരും നിരിക്ഷണത്തിലാണ്‌. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ എൻ ഖോബ്രഗഡെയും മന്ത്രിക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും