സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പൊലീസ് അന്വേഷണത്തില്‍ സത്യം പുറത്തുവരട്ടെയെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി

വിമെന്‍ പോയിന്‍റ് ടീം

ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച സത്യം പൊലീസ് അന്വേഷണത്തില്‍ പുറത്തുവരട്ടെയെന്ന് ഭാര്യ ലക്ഷ്മി. അറസ്റ്റിലായ പ്രകാശന്‍ തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ മാനേജര്‍ ആയിരുന്നു എന്ന വാര്‍ത്ത തെറ്റാണെന്നാണ് താന്‍ വ്യക്തമാക്കിയതെന്നും ലക്ഷ്മി പറഞ്ഞു.

ബാലഭാസ്‌കറിന്റ സംഗീതപരിപാടികളുടെ കോ-ഓര്‍ഡിനേറ്ററായിരുന്ന പ്രകാശ് തമ്പിയും ബാലുവിന്റെ കാര്‍ ഡ്രൈവര്‍ അര്‍ജുന്റെ സുഹൃത്ത് വിഷ്ണവും സ്വര്‍ണക്കടത്തില്‍ പ്രതികളായതോടെയാണ് അപകടത്തിന് പിന്നിലെ ദുരൂഹത പുറത്തുവരുന്നത്.

ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളാണെന്നും ദുരൂഹതയുണ്ടെന്നും സംശയിച്ച് പിതാവ് സി കെ ഉണ്ണി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. അര്‍ജുനേയും അപകടത്തിന്റെ ദൃക്‌സാക്ഷികളേയും ക്രൈബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും.

 സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബാലഭാസ്‌കറിന് എന്തെങ്കിലും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നോ എന്നാണ് ക്രൈബ്രാഞ്ച് പരിശോധിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും