സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പകര്‍ച്ചവ്യാധികളില്ലാത്ത മഴക്കാലമാണ് ലക്ഷ്യംഃ മന്ത്രി കെ കെ ശൈലജ

വിമെൻ പോയിന്റ് ടീം

പകര്‍ച്ചവ്യാധികളില്ലാത്ത മഴക്കാലമെന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം ഇതിന്എല്ലാവിഭാഗം ജനങ്ങളുടെയും സഹകരണമുണ്ടാവണമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. മന്ത്രിയായ ശേഷം ആദ്യമായി കണ്ണൂര്‍ ജില്ലയിലെത്തിയ കെ കെ ശൈലജ തലശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ മാരക രോഗങ്ങള്‍ ബാധിച്ച് ഓരോ വര്‍ഷവും ആളുകള്‍ മരിക്കുകയാണ്. പകര്‍ച്ചവ്യാധി മൂലംആരും ഇത്തവണ മരിക്കാനിടയാവരുത്. രോഗപ്രതിരോധത്തിന്‍റെ ഭാഗമായുള്ള മഴക്കാല പൂര്‍വശുചീകരണത്തില്‍ രാഷ്ട്രീയ–മതജാതി ഭേദമില്ലാതെ എല്ലാവരും അണിനിരക്കണം. വലിയദൌത്യമായി ഇത് ഏറ്റെക്കണം.

മഴക്കാലപൂര്‍വ ശുചീകരണം എല്ലായിടത്തും തൃപ്തികരമായ നിലയില്‍ ഇതുവരെ നടന്നിട്ടില്ല. 30,31 തീയ്യതികളില്‍ എല്ലാജില്ലയിലും മന്ത്രിമാര്‍ പങ്കെടുത്ത് പ്രത്യേകയോഗം ചേരും. ഇതിനായി കലക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ അഞ്ചിന് പൂര്‍ണമായും കേരളത്തെ ശുചിയാക്കും. രോഗപ്രതിരോധ ക്യാമ്പയിനും പ്രായോഗിക പ്രവര്‍ത്തനവുമുണ്ടാവും. ആദ്യകാബിനറ്റില്‍ തന്നെ ഇക്കാര്യം ചര്‍ച്ചചെയ്തിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വിവിധ വകുപ്പുമന്ത്രിമാരും ചീഫ്സെക്രട്ടറിയും പങ്കെടുത്ത യോഗത്തിലാണ് ജില്ലകളില്‍ യോഗംവിളിക്കാന്‍ നിശ്ചയിച്ചത്. കണ്ണൂരില്‍ 30ന് ചേരുന്ന യോഗത്തില്‍ ആരോഗ്യമന്ത്രി പങ്കെടുക്കും.

എല്ലാആശുപത്രികളിലും മഴക്കാലത്ത് ആവശ്യമായ മരുന്നെത്തിക്കും. എല്ലാആരോഗ്യകേന്ദ്രങ്ങളും മികവിന്‍റെ കേന്ദ്രമാക്കും. മെഡിക്കല്‍കോളേജ് മുതല്‍ സബ്സെന്‍റര്‍വരെ ആധുനിക ചികിത്സസംവിധാനത്തോടെ മെച്ചപ്പെടുത്തും. തലശേരിയിലെ നിര്‍ദിഷ്ട അമ്മയും കുഞ്ഞും ആശുപത്രിയുടെ സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ആദ്യപരിഗണനയെന്ന നിലയില്‍ ഏറ്റെടുക്കും. ബന്ധപ്പെട്ട കമ്മിറ്റികള്‍ ചേര്‍ന്ന് തുടര്‍ നടപടി ആലോചിക്കുമെന്നും കെ കെ ശൈലജ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും