സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശ്വേത എന്തിന് ആത്മഹത്യക്ക് ശ്രമിച്ചു?

വിമെൻ പോയിന്റ് ടീം

വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാര്യമാണ്. തന്‍റെ ആദ്യ പങ്കാളി ഉപേക്ഷിച്ച് പോകുകയും ജീവിതവും കരിയറും എല്ലാം കൈവിട്ടു എന്ന തോന്നലുമുണ്ടായപ്പോള്‍ ആത്മഹത്യ എന്ന ഒറ്റ വഴി മാത്രമേ ശ്വേത കണ്ടിരുന്നുള്ളൂവത്രെ. മരിക്കാന്‍ തീരുമാനിച്ച് മുറിയില്‍ കയറി. ഫാനില്‍ കെട്ടിത്തൂങ്ങി. പക്ഷെ കുരുക്കഴിഞ്ഞ് താഴെ വീണു. കിതപ്പാറിയപ്പോഴാണ് ആ തീരുമാനം എത്ര വലിയ മണ്ടത്തരമായിരുന്നു എന്ന് മനസ്സിലായത്. തന്നെ ഉപേക്ഷിച്ചു പോയ ആളെ പാഠം പഠിപ്പിയ്ക്കാനായി മാതാപിതാക്കളെ മറന്ന് അത്തരമൊരു തീരുമാനമെടുത്തതില്‍ പിന്നീട് ഏറെ ദുഃഖിച്ചു എന്ന് ശ്വേത പറയുന്നു.
ഒരു പ്രണയത്തകര്‍ച്ചയില്‍ നില്‍ക്കുന്ന ശ്വേതയ്ക്ക് ആശ്വാസവുമായി വന്നതാണ് ബോബി ഭോസലെ. അത് നല്ലൊരു സൗഹൃദമായി വളര്‍ന്നു. പിന്നീടെപ്പോഴോ പ്രണയമായി. അങ്ങനെയാണ് ബോബിയുമായി ശ്വേതയുടെ വിവാഹം നടക്കുന്നത്.
വിവാഹം കഴിഞ്ഞ ഭര്‍തൃവീട്ടില്‍ ചെന്ന ആദ്യ ദിനം തന്നെ തന്‍റെ സ്വപ്നങ്ങള്‍ എല്ലാം വെറുതെ ആയെന്ന് ശ്വേതയ്ക്ക് മനസിലായി. ഗ്വോളിയാറിലെ യാഥാസ്ഥിക കുടുംബാംഗമായിരുന്നു ബോബി.
മുഖം ദുപ്പട്ട കൊണ്ട് മറച്ച് മാത്രമേ ബോബിയുടെ വീട്ടില്‍ നടക്കാന്‍ അനുവദിച്ചിരുന്നുള്ളൂ. അങ്ങനെയല്ലാതെ കുടുംബാംഗങ്ങളുടെ മുന്നില്‍ എത്താന്‍ പാടില്ല. വീട്ടില്‍ ആരെങ്കിലും വന്നാല്‍ അവരുടെ കാല്‍ തൊട്ട് വണങ്ങണം. ഭര്‍ത്താവെന്ന നിലയില്‍ ബോബിക്ക് ശ്വേതയുടെ മേല്‍ ഒരു അധികാരവും ഇല്ലായിരുന്നു. ബോബിയുടെ വീട്ടുകാരാണ് എല്ലാക്കാര്യങ്ങളും നിയന്ത്രിച്ചിരുന്നത്.
സാമ്പത്തികമായി പിന്നോക്കമായ ബോബിയുടെ കുടുംബത്തിന് തന്‍റെ പണത്തില്‍ മാത്രമായിരുന്നു കണ്ണ് എന്ന് ശ്വേത പറയുന്നു. ഓരോ ആവശ്യങ്ങള്‍ പറഞ്ഞ് തന്‍റെ ബാങ്ക് ബാലന്‍സ് എല്ലാം ബോബിയുടെ വീട്ടുകാര്‍ പിന്‍വലിപ്പിച്ചു.ആയിടയ്ക്കാണ് ജോഷ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ അമീര്‍ ഖാന്‍ വിളിക്കുന്നത്. എന്നാല്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ ബോബി സമ്മതിച്ചില്ല. ഇതോടെ ബോബിയുമായുള്ള ജീവിതം അവസാനിപ്പിച്ച് ശ്വേത അയാളുടെ ജീവിതത്തില്‍ നിന്ന് പടിയിറങ്ങുകയായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും