സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ദലിത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: പ്രക്ഷോഭത്തിന് ആഹ്വാനവുമായി വിബിഎ

വിമെന്‍ പോയിന്‍റ് ടീം

മുംബയ് ബിവൈഎല്‍ നായല്‍ ഹോസ്പിറ്റല്‍ – മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി പായല്‍ താഡ്വിയുടെ ആത്മഹത്യയില്‍ ഹോസ്പിറ്റലിനെതിരെ പ്രതിഷേധവുമായി പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഘാഡി രംഗത്ത്. പട്ടികവര്‍ഗക്കാരിയാണ് പായല്‍ എന്നാണ് വിബിഎ പറയുന്നത്. ഇന്ന് വൈകീട്ട് നാല് മണിക്ക് നായര്‍ ഹോസ്പിറ്റലിന്റെ മെയിന്‍ ഗേറ്റിന് മുന്നില്‍ പ്രതിഷേധത്തിന് വിബിഎ ആഹ്വാനം ചെയ്തിരിക്കുന്നു. വഞ്ചിത് ബഹുജന്‍ അഘാഡി നേതാവ് രേഖാതായ് താക്കൂര്‍ ആണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ദലിത് വിദ്യാര്‍ത്ഥിനിയായ പായല്‍ ജീവനൊടുക്കിയത് ജാതി അധിക്ഷേപവും മാനസിക പീഡനവും മൂലമാണ് എന്നാണ് അമ്മയുടെ പരാതി. കഴിഞ്ഞ ബുധനാഴ്ചയാണ് പായല്‍ താഡ്വിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആത്മഹത്യ പ്രേരണക്ക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഡോ.ഹേമ അഹൂജ, ഡോ.ഭക്തി മെഹര്‍, ഡോ.അങ്കിത ഖണ്ഡിവാള്‍ എന്നിവര്‍ക്കെതിരെയാണ് പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം തടയുന്ന നിയമം, ആന്റി റാഗിംഗ് ആക്ട് തുടങ്ങിയവ ചുമത്തി കേസെടുത്തത്.

തനിക്ക് ഇത്തരമൊരു പരാതി കിട്ടിയിട്ടില്ല എന്നും കിട്ടിയിരുന്നെങ്കില്‍ ഉടന്‍ തന്നെ ആന്റി റാഗിംഗ് കമ്മിറ്റി വഴി നടപടി സ്വീകരിക്കുമായിരുന്നു എന്നുമാണ് ഡീന്‍ പറയുന്നത്. ആരോപണവിധേയരായ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ മുമ്പ് റാഗിംഗുമായി ബന്ധപ്പെട്ട പരാതികളൊന്നും വന്നിട്ടില്ലെന്നും ഡീന്‍ പറയുന്നു. ഏതായാലും മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും ആശുപത്രി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും