സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്ത്രീ ശാക്തീകരണത്തിന്റ പ്രതീകമായി മഹാരാഷ്ട്രയിലെ ഒരു ലഘുഭക്ഷണ നിര്‍മ്മാണ യൂണിറ്റ്

വിമെന്‍ പോയിന്‍റ് ടീം

മഹാരാഷ്ട്രയിലെ ഒരു ലഘുഭക്ഷണ നിര്‍മ്മാണ യൂണിറ്റ് സ്ത്രീ ശാക്തീകരണത്തിന്റ പ്രതീകമാവുകയാണ്. സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കുന്നതിനും അവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ചാക്രി എന്ന ലഘുഭക്ഷണ നിര്‍മ്മാണ യൂണിറ്റ് വഹിക്കുന്ന പങ്ക് ചെറുതല്ല. യൂണിറ്റിലെ ഓരോ സ്ത്രീയുടെയും ജീവിതം ഇവര്‍ മാറ്റിമറിച്ചു എന്നു തന്നെ പറയാം.

ദേവി ഗുപ്തയുടെ ജീവിതം അതിന് ഉദാഹരണമാണ്. പതിനഞ്ചാം വയസ്സില്‍ വിവാഹം കഴിഞ്ഞ ദേവി തന്റെ പതിനേഴാം വയസ്സില്‍ ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ചു. ഭര്‍ത്താവിന്റെ മരണശേഷം അവരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലായി. ഈ ജീവിതത്തില്‍ നിന്നും ദേവിയെ കൈപിടിച്ചുയര്‍ത്തിയത് ചാക്രിയാണ്. ചാക്രിയില്‍ പ്രവര്‍ത്തിക്കുന്ന 100 വനിതകളില്‍ ഒരാള്‍ മാത്രമാണ് ദേവി.

സ്ത്രീകളെ സഹായിക്കുന്നതിനും അവര്‍ക്കൊരു ജീവിതമാര്‍ഗ്ഗം നല്‍കുന്നതിനുമായി 2005ലാണ് റായ്ഗഡിലെ കുഗ്രാമത്തില്‍ ഈ സംഘടന ആരംഭിക്കുന്നത്. 18 വയസ്സോ അതിന് മുകളിലുള്ളവര്‍ക്കോ മാത്രമെ ഇതില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ. വിവിധതരം തൊഴില്‍ പരിശീലനങ്ങളും ഇവിടുണ്ട്.ഭിന്നശേഷിക്കാരായ സ്ത്രീകള്‍ക്കും ഇവിടെ പ്രത്യേക ജോലിയും, തൊഴില്‍ പരിശീലനവും നല്‍കുന്നുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും