സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഇന്റര്‍നാഷണല്‍ ബ്രാന്‍ഡിന് കരിമഠം കോളനിയുടെ പേര്; കാരണം ഒരുകൂട്ടം സ്ത്രീകള്‍

വിമെന്‍ പോയിന്‍റ് ടീം

കരിമഠം കോളനിയിലെ ഒരുകൂട്ടം സ്ത്രീകള്‍ വലിയ സ്വപ്നങ്ങള്‍ മുന്നില്‍ കണ്ട് തുന്നിച്ചേര്‍ക്കുന്ന വസ്ത്രങ്ങള്‍ ഇന്റര്‍നാഷണല്‍ വിപണിയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉര്‍വി ഫൗണ്ടേഷന്റെ ഡയറക്ടര്‍ ഹന്ന ഫാത്തിമയും ചെയര്‍മാന്‍ ഹസന്‍ നസീഫും എട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് കരിമഠം കോളനിയിലെത്തുന്നത്. തലസ്ഥാന നഗരിക്കുള്ളില്‍ ജീവിക്കുമ്പോഴും പൊതുജീവിതത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട കോളനികളിലൊന്നായ കരിമഠം കോളനിയിലെ സ്ത്രീകള്‍ക്ക് സ്വയം വരുമാനം കണ്ടെത്താന്‍ കഴിയുന്ന ഒരു പദ്ധതിക്ക് തുടക്കംകുറിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

കരിമഠത്തെ സ്ത്രീകളോട് നിരന്തരം സംസാരിച്ചതിന് ശേഷമാണ് ഉര്‍വി ഫൗണ്ടേഷന്റെ പിന്തുണയോടെ സ്വീയിംഗ് ഹോപ്പ് എന്ന പ്രോജക്ടിന് തുടക്കം കുറിക്കുന്നത്. വസ്ത്ര ഡിസൈനിങ് എന്ന ആശയത്തെ പ്രാവര്‍ത്തികമാക്കാനുള്ള പ്രവര്‍ത്തനങ്ങളായിരുന്നു പിന്നെ നടന്നത്. 50-ഓളം സ്ത്രീകള്‍ക്ക് ആദ്യം തയ്യല്‍ പരിശീലനവും, ഡിസൈനിങ് പരിശീലനവും നല്‍കി. രണ്ടു മാസത്തെ പരിശീലനത്തിനുശേഷം വസ്ത്രങ്ങള്‍ വിപണിയിലെത്തിക്കാമെന്ന ആത്മവിശ്വാസമായി.


നാല്‍പ്പതോളം കുടുംബങ്ങളെ ഇതിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞുവെന്നും ബാച്ചുകളായി കൂടുതല്‍ സ്ത്രീകളെ ഇതിലേക്ക് എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പറയുന്ന ഉര്‍വി ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഹന്ന ഫാത്തിമ, ഇത്തരം ചേരികളെ പരിഹാസത്തോടെ കാണുന്ന സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റമുണ്ടാക്കാന്‍ വേണ്ടിതന്നെയാണ് കരിമഠം എന്ന പേരുതന്നെ ബ്രാന്‍ഡിന് നല്‍കിയത് എന്നും വ്യക്തമാക്കുന്നു.കരിമഠം ബ്രന്‍ഡെന്ന സ്വപ്നം വളര്‍ന്നുവരുന്ന ഘട്ടത്തില്‍ പ്രദേശവാസിയായ ഷംല തന്റെ വീട് ഈ പ്രോജക്ടിനുവേണ്ടി നല്‍കുകയും പരിശീലനത്തില്‍ പങ്കെടുക്കുകയും ഇപ്പോഴും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.വയലറ്റ്സാണ് കരിമഠത്തെ ഒരു ബ്രാന്‍ഡായി രൂപപ്പെടുത്താന്‍വേണ്ടി പ്രവര്‍ത്തിച്ചത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും