സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം: കെപിസിസി വിചാര്‍ വിഭാഗ് പരിപാടിയില്‍ ഗൗരീദാസന്‍ നായരെ പങ്കെടുപ്പിക്കില്ലെന്ന് സൂചന

വിമെന്‍ പോയിന്‍റ് ടീം

കെപിസിസി വിചാര്‍ വിഭാഗ് സംഘടിപ്പിക്കുന്ന ഡി വിജയകുമാര്‍ അനുസ്മരണ സെമിനാറില്‍ ഗൗരീദാസന്‍ നായരെ പങ്കെടുപ്പിക്കാനുള്ള നീക്കം ഉപേക്ഷിച്ചതായി സൂചന. പ്രതിഷേധം ഉയര്‍ന്നതോടെ പുതിയ തീരുമാനം. നെറ്റ്‌വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ കേരളം(NWMI Kerala) ആണ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.

അതേസമയം പങ്കെടുപ്പിക്കില്ലെന്ന് കെപിസിസി വിചാര്‍ വിഭാഗ് അറിയിച്ചതായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗീതാ നസീര്‍ അഴിമുഖം പ്രതിനിധിയെ അറിയിച്ചു. കുട്ടികളെയടക്കം പലരെയും ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണം നേരിടുന്നതിനാലാണ് ഗൗരീദാസന്‍ നായര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നത്. ഗൗരീദാസന്‍ നായരെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത് സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ്.

പത്രപ്രവര്‍ത്തനത്തിലുടനീളം ധാര്‍മികത കൈവിടാതെ സൂക്ഷിച്ച ഡി വിജയകുമാറിനെ പോലൊരാളുടെ അനുസ്മരണ വേദിയില്‍ ഇത്തരമൊരു വ്യക്തിയെ പങ്കെടുപ്പിക്കുന്നത് അദ്ദേഹത്തോടുള്ള അനാദരവ് കൂടിയാണെന്നും NWMIയുടെ പ്രസ്താവനയില്‍ പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും