സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബിജെപി ഐടി സെൽ നേതാവിനെതിരെ ഗുരുതര ആരോപണവുമായി മാധ്യമപ്രവർത്തക

വിമെന്‍ പോയിന്‍റ് ടീം

ബിജെപി ഐടി സെൽ നേതാവിനെതിരെ ഗുരുതര ആരോപണവുമായി മാധ്യമപ്രവർത്തക. കേന്ദ്രമന്ത്രി അൽഫോൺസ്‌ കണ്ണന്താനത്തിന്റെ സോഷ്യൽ മീഡിയ മാനേജരും, ബിജെപി ഐടി സെൽ നേതാവുമായ വ്യക്തി സംഘപരിവാർ പ്രവർത്തകരായ സ്‌ത്രീകളെ മോശമായി ചിത്രീകരിക്കുകയും, ദുരുപയോഗം ചെയ്തു എന്നതിനും തെളിവുണ്ടെന്ന്‌ മാധ്യമപ്രവർത്തക ശ്രീല പിള്ള ഫേസ്‌ബുക്ക്‌ കുറിപ്പിൽ ആരോപിച്ചു. ജോതിഷ്‌ നായർ എന്ന ബിജെപി നേതാവിനെതിരെയാണ്‌ ബിജെപി അനുഭാവി കൂടിയായ ശ്രീല ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്‌.

ഫേസ്‌ബുക്ക്‌ പോസ്‌റ്റിലെ വരികൾ:

''ഇവനെ പോലെയുള്ള ചില പുതിയ സംഘി കുപ്പായക്കാർ ഒരു കാര്യവും ഇല്ലാതെ നിരവധി സ്ത്രീകളെ ഏറ്റവും മോശമായ രീതിയിൽ അപമാനിക്കാൻ നേതാക്കളുമായും സ്ത്രീകളെ ചേർത്ത് കള്ള കഥകൾ മെനയുന്നതിന്റെ കൃത്യമായ തെളിവുകൾ എനിക്ക് ലഭിച്ചിട്ടുണ്ട്..കിട്ടുന്ന പദവികൾ മുതലാക്കി സംഘ പരിവാർ കുടുംബങ്ങളിൽ തന്നെയുള്ള ചില കുടുംബിനികളെ ദുരുപയോഗം ചെയ്തു എന്നതിന്റെ തെളിവുകളും എന്റെ കയ്യിലുണ്ട്...ഇത്തരം വൃത്തികെട്ടവന്മാരെ പാർട്ടിയുടെയും സംഘ പരിവാറിന്റെയും ലേബലിൽ ചുമന്നാൽ ഞാൻ വിശ്വസിക്കുന്ന എന്റെ സംഘടനയിൽ സ്ത്രീകൾക്ക് പ്രവർത്തിക്കാൻ കഴിയാതെ വരും...''- ശ്രീല പോസ്‌റ്റിൽ പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും