സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മാതൃദിനത്തില്‍ അമ്മമാര്‍ക്കായി അമിതാഭ് ബച്ചന്‍ പാടി

വിമെന്‍ പോയിന്‍റ് ടീം

ലോക മാതൃദിനത്തില്‍ അമ്മമാര്‍ക്ക് ആദരവുമായി ‘മാ’ എന്ന മ്യൂസിക് വിഡിയോ. അമിതാഭ് ബച്ചന്‍ ​ഗാനം ആലപിച്ചിരിക്കുന്ന മ്യൂസിക് വിഡിയോ സംവിധായകന്‍ ഷൂജിത് സര്‍കാര്‍ ആണ് ഒരുക്കിയിരിക്കുന്നത്.മാതൃദിനത്തില്‍ ഗാനം യൂട്യൂബില്‍ തരംഗമായിരിക്കുകയാണ്. സിനിമ രംഗത്തുള്ളവർ അടക്കം നിരവധി പേരാണ് ഈ വീഡിയോ ഷെയർ ചെയ്തിട്ടുള്ളത്. അനുജ് ഗാര്‍ഗ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ​ഗാനം രചിച്ചിരിക്കുന്നത് പുനീത് ശര്‍മ്മയാണ്.

അമിതാഭ് ബച്ചനും മാസ്റ്റര്‍ യജത് ഗാര്‍ഗും ചേര്‍ന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. കരുത്തരായ അമ്മമാരുടെ ചിത്രങ്ങള്‍ അവരുടെ ജനന മരണ വര്‍ഷങ്ങള്‍ ചേര്‍ത്ത് ഒരു മൊണ്ടാഷായി വിഡിയോയില്‍ വന്നുപോകുന്നു. അമിതാഭ് ബച്ചന്റെ അമ്മ തേജി ബച്ചനെയും ഫ്രേമുകളില്‍ കാണാം. അമിതാഭിനൊപ്പമുള്ള അമ്മയുടെ ചിത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

മ്യൂസിക് വിഡിയോ കാണാം https://youtu.be/Fia1gcooPlQ


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും