സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കേരളാ സിലബസില്‍ മികച്ച വിജയം നേടി അഫ്ഗാന്‍ പെണ്‍കുട്ടി

വിമെന്‍ പോയിന്‍റ് ടീം

കേരളത്തിലെ പരീക്ഷാ സംവിധാനത്തില്‍ പരീക്ഷയെഴുതി അഫ്ഗാനിസ്ഥാന്‍ പെണ്‍കുട്ടിക്ക് മികച്ച വിജയം. റാസല്‍ഖൈമയിലെ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ നിന്നും 79 ശതമാനം മാര്‍ക്കോടെയാണ് മുര്‍സല്‍ ഖര്‍ മുഹമ്മദ് ഹയര്‍സെക്കന്റെറി പരീക്ഷ പാസായത്. ഈ മികച്ച വിജയം ന്യൂ ഇന്ത്യന്‍ സ്‌കൂളിലെ രണ്ടാം സ്ഥാനത്തിന് മുര്‍സലിനെ അര്‍ഹയാക്കി.

അഫ്ഗാനിസ്ഥാന്‍ ജന്മദേശമായ മുര്‍സല്‍ ബിസിനസുകാരായ മാതാപിതാക്കള്‍ക്കൊപ്പം പത്താംക്ലാസ് കഴിഞ്ഞാണ് റാസല്‍ഖൈമയിലെ സ്‌കൂളിലേക്കെത്തുന്നത്. ഉപരിപഠനത്തിനായി നാട്ടിലേക്കു മടങ്ങാനും മെഡിസിനു പഠിക്കാനുമാണ് മുര്‍സലിന്റെ ആഗ്രഹം. മുര്‍സലിന്റെ മൂത്ത സഹോദരങ്ങള്‍ രണ്ടുപേരും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ളാണ്.

ട്യൂഷന്‍ പോലും ഇല്ലാതെ ചിട്ടയായ പഠനത്തിലൂടെയാണ് മുര്‍സല്‍ ഈ വിജയം നേടിയതെന്ന് അദ്ധ്യാപകര്‍ പറയുന്നു. വളരെ കുറച്ചുസമയം മാത്രം ഉറങ്ങി പഠനത്തില്‍ കഠിനപ്രയത്‌നം നടത്തുന്ന മകള്‍ക്ക് എന്നും പ്രോത്സാഹനം നല്‍കിയത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബീന ടീച്ചറും അധ്യാപകരുമാണെന്ന് മുര്‍സലിന്റെ ഉമ്മപറയുന്നു. കണക്കും ജീവശാസ്ത്രവും ഏറെ ഇഷ്ടപ്പെടുന്ന മുര്‍സലിന് കൂടുതല്‍ മാര്‍ക്കു ലഭിച്ചതും അതേ വിഷയങ്ങളില്‍ തന്നെ.ഇന്ത്യ, സൊമാലിയ, സുഡാന്‍, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, പാലസ്തീന്‍, പാകിസ്താന്‍, മൊറോക്കോ, കോമ്രോസ്, ഇറാന്‍ എന്നിങ്ങനെ പതിനൊന്നു വ്യത്യസ്ത രാജ്യത്തെ കുട്ടികളാണ് ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ ഇംഗ്ലീഷ് മീഡിയം കേരള സിലബസില്‍ പരീക്ഷയെഴുതി ഉന്നതവിജയം നേടിയത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും