സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ലൈംഗികാതിക്രമ പരാതി : ചീഫ‌്ജസ്റ്റിസ് ക്ലീൻ

വിമെന്‍ പോയിന്‍റ് ടീം

സുപ്രീംകോടതി ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌്ക്കെതിരെ മുൻജീവനക്കാരി ഉന്നയിച്ച ലൈംഗികാതിക്രമപരാതിയിൽ കഴമ്പില്ലെന്ന‌് ആഭ്യന്തര അന്വേഷണസമിതിയുടെ കണ്ടെത്തൽ. ജസ‌്റ്റിസ‌് എസ‌് എ ബോബ‌്ഡെ അധ്യക്ഷനും ജസ‌്റ്റിസുമാരായ ഇന്ദുമൽഹോത്ര, ഇന്ദിരാബാനർജി എന്നിവർ അംഗങ്ങളുമായ സമിതിയാണ‌് ചീഫ‌്ജസ‌്റ്റിസിന‌് ക്ലീൻചിറ്റ‌് നൽകിയത‌്. സമിതി റിപ്പോർട്ട‌് സീനിയോറിറ്റി പ്രകാരം യോഗ്യനായ സുപ്രീംകോടതി ജഡ‌്ജിക്ക‌് കൈമാറിയതായി സുപ്രീംകോടതി സെക്രട്ടറി ജനറൽ അറിയിച്ചു. നാലാമത്തെ മുതിർന്ന ജഡ‌്ജിയായ അരുൺമിശ്രയ‌്ക്കാണ‌് റിപ്പോർട്ട‌് കൈമാറിയത‌്. ചീഫ‌്ജസ‌്റ്റിസിനും റിപ്പോർട്ടിന്റെ പകർപ്പ‌് കൈമാറി. ചീഫ‌്ജസ‌്റ്റിസ‌് കഴിഞ്ഞാൽ  ജസ‌്റ്റിസ‌് എസ‌് എ ബോബ‌്ഡെയാണ‌് മുതിർന്ന ജഡ‌്ജി. അന്വേഷണം ബോബ‌്ഡെയുടെ  നേതൃത്വത്തിലായതിനാൽ  മൂന്നാമനായ ജസ‌്റ്റിസ‌് എൻ വി രമണയായിരുന്നു റിപ്പോർട്ട‌് പരിഗണിക്കേണ്ടിയിരുന്നത‌്. പരാതിക്കാരിയുടെ വിയോജിപ്പിനെത്തുടർന്ന‌് അന്വേഷണസമിതിയിൽനിന്ന‌് രമണ പിന്മാറിയിരുന്നു. ഇതിനാലാണ‌് ജസ്റ്റിസ‌് അരുൺമിശ്രയ‌്ക്ക‌് റിപ്പോർട്ടിന്റെ പകർപ്പ‌്  കൈമാറിയത‌്.

ഭൂരിപക്ഷം ജഡ‌്ജിമാരുടെയും അഭിപ്രായം പരിഗണിച്ച‌് അന്വേഷണസമിതി പുനഃസംഘടിപ്പിക്കുന്നത‌് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചചെയ്യാൻ ഈആഴ‌്ചതന്നെ ഫുൾകോർട്ട‌് യോഗം വിളിക്കുമെന്ന‌ അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ‌് സമിതിയുടെ തീരുമാനം. ഏപ്രിൽ 19നാണ‌് ചീഫ‌്ജസ‌്റ്റിസ‌ിനെതിരെ ആരോപണം  ഉന്നയിച്ച‌് സുപ്രീംകോടതി മുൻജീവനക്കാരി 22 ജഡ‌്ജിമാർക്ക‌് പരാതി നൽകിയത‌്. ഏപ്രിൽ 26, 29, 30 തീയതികളിൽ ആഭ്യന്തരസമിതി മുമ്പാകെ ഹാജരായി മൊഴി നൽകി. തുടർന്ന‌്, സമിതിയുടെ നടപടികളിൽ അവിശ്വാസം രേഖപ്പെടുത്തി യുവതി അന്വേഷണത്തിൽനിന്ന‌് പിൻമാറി.

അതേസമയമ സുപ്രീംകോടതിയിലും നീതിയെന്ന ആശയത്തിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടുവെന്ന‌ും പരാതിക്കാരിയായ യുവതി പ്രതികരിച്ചു. പരമോന്നത കോടതിയിൽ അർപ്പിച്ച എല്ലാ വിശ്വാസങ്ങളും തകർക്കുന്നതാണ‌് സമിതി റിപ്പോർട്ട‌്. താൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ എന്തടിസ്ഥാനത്തിലാണ‌് തള്ളിയതെന്ന‌് അറിയണമെങ്കിൽ റിപ്പോർട്ടിന്റെ പകർപ്പ‌് തനിക്ക‌് ലഭിക്കണം. എന്നാൽ, റിപ്പോർട്ട‌ിന്റെ പകർപ്പ‌് ലഭിക്കില്ലെന്നാണ‌് ഔദ്യോഗിക അറിയിപ്പിൽനിന്ന‌് മനസ്സിലാക്കുന്നത‌്. അഭിഭാഷകരുമായി ആലോചിച്ചശേഷം ഭാവി നടപടികൾ തീരുമാനിക്കുമെന്നും യുവതി പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും