സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

നടിയെ ആക്രമിച്ച കേസ്; വിചാരണയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ

വിമെന്‍ പോയിന്‍റ് ടീം

നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക് സുപ്രീം കോടതിയുടെ സ്റ്റേ. കേസിലെ പ്രതിയും നടനുമായ ദിലീപിന്റെ ഹര്‍ജിയിലാണ് നടപടി. മെമ്മറി കാർഡ് തൊണ്ടിമുതലാണോ രേഖയാണോ എന്നുള്ള കോടതിയുടെ ചോദ്യത്തിന് മറുപടി നൽകാൻ സർക്കാര്‍ കൂടുതൽ സമയം തേടിയ സാഹചര്യത്തിലാണ് വിചാരണ സ്റ്റേ ചെയ്തത്. നടി പീഡിപ്പിക്കപ്പെടുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമറികാർഡ് വേണമെന്ന ഹർജി ജൂലൈയിൽ കോടതി പരിഗണിക്കും. വേനലവധിക്ക് ശേഷമായിരിക്കും ഹര്‍ജി പരിഗണിക്കുക.

അതേസമയം, വിചാരണ സ്റ്റേ ചെയ്തതോടെ ആറുമാസത്തിനകം കേസിൽ വിചാരണ പൂർത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവും ഇതോടെ സ്റ്റേ ചെയ്യപ്പെട്ടു. എന്നാൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയാത്ത സാഹചര്യം ആണെന്നും അടിയന്തരമായി കേൾക്കണം എന്നും സംസ്ഥാന സർക്കാർ ഇന്നും കോടതിയിൽ ആവശ്യപ്പെട്ടു. ഹർജിയിൽ വിശദമായ വാദം കേൾക്കേണ്ടി വരുമെന്ന് ജസ്റ്റിസ് ഖാൻവിൽക്കർ ചൂണ്ടിക്കാട്ടിയിരുന്നു.

കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയാണ് ഇന്ന് പരിഗണിച്ചത്. കേസിൽ പ്രതിയായ തന്റെ ഭാഗം വിശദീകരിക്കാൻ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ പകര്‍പ്പ് വേണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാൽ ഇത് നൽകിയാൽ ദുരുപയോഗം ചെയ്യപ്പെടുമെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും