സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

തൊഴിലാളി ദിനാശംസകള്‍!!!

വിമെന്‍ പോയിന്‍റ് ടീം

ലോകത്തിലെ എല്ലാ തൊഴിലാളികള്‍ക്കും വിമെന്‍ പോയിന്‍റ് ടീംന്റെ തൊഴിലാളി ദിനാശംസകള്‍.ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ ദിനമായാണ് മെയ് ദിനം അഥവാ തൊഴിലാളി ദിനം കൊണ്ടാടുന്നത്. 1904ല്‍ ആംസ്റ്റര്‍ഡാമില്‍ നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ് തൊഴില്‍ സമയം എട്ടു മണിക്കൂര്‍ ആക്കിയതിന്റെ വാര്‍ഷികമായി തൊഴിലാളി ദിനം ആചരിക്കാന്‍ തീരുമാനിച്ചത്. ലോകത്തിന്റെ നിര്‍മ്മിതിയ്ക്ക് നേതൃത്വം നല്‍കുന്ന തൊഴിലാളികളോടുള്ള ബഹുമാന സൂചകമായി എണ്‍പതോളം രാജ്യങ്ങളില്‍ ഇന്ന് മെയ് ഒന്ന് പൊതുഅവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്.മെയ് ദിനാചരണത്തില്‍ നിന്നും ഇന്ത്യയും ഒരിക്കലും മാറിനിന്നിട്ടില്ല. സമീപ കാലത്തായി ബംഗളൂരുവിലും മറ്റുമുള്ള ടെക്കികളും മെയ്ദിന റാലികളും ആഘോഷങ്ങളും നടത്തുന്നുണ്ട്. ഇന്ത്യയില്‍ ത്രിപുര ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും മെയ്ദിനത്തിന് പൊതു അവധിയാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും