സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ചതിക്കുഴി ഒരുക്കി 'ആപ്പു'കള്‍

വിമെൻ പോയിന്റ് ടീം

അപരിചിതരുടെ വാട്സാപ് നമ്പറുകൾ ശേഖരിക്കുന്ന മൊബൈൽ ഫോൺ ആപ്ലിക്കേഷൻ യുവാക്കൾക്കിടയിൽ പ്രചരിക്കുന്നു.സ്ത്രീകളെ ചതിക്കുഴിയിൽപ്പെടുത്താൻ പലരും ‘കറക്കിക്കുത്ത്’ നമ്പറുകൾ ദുരുപയോഗം ചെയ്യുന്നു.

സ്മാർട്ട് ഫോണുകളിൽ പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യപ്പെടുന്ന ‘റിയൽ നമ്പർ’ എന്ന ആപ്ലിക്കേഷൻ വഴിയാണു വാട്സാപ് നമ്പറുകൾ ശേഖരിക്കപ്പെടുന്നത്. ഒരേസമയം 100 മുതൽ 1000 നമ്പറുകൾ വരെ ഈ ആപ്ലിക്കേഷൻ വഴിയെടുക്കാനാകും. റിയൽനമ്പർ തുറന്ന് ഏതെങ്കിലും വാട്സാപ് നമ്പറിന്‍റെ ആദ്യ നാല് അക്കങ്ങൾ ടൈപ്പ് ചെയ്തുകൊടുത്താൽ ആ ശ്രേണിയിലെ നമ്പറുകൾ ലഭിക്കും. സ്വന്തം വാട്സാപ് കോൺടാക്ടിൽ ഇവ തനിയെ സേവ് ചെയ്യപ്പെട്ടിട്ടുമുണ്ടാകും.വാട്സാപ് നമ്പർ എന്ന പേരിലാകും എല്ലാ നമ്പറുകളും. പ്രൊഫൈൽ ചിത്രം നോക്കി സ്ത്രീകളുടേതെന്നു
കരുതുന്ന നമ്പറുകളിലേക്കു സൗഹൃദ സന്ദേശങ്ങൾ അയച്ചാണു വലവീശൽ.ശേഖരിക്കപ്പെട്ട നമ്പറുകളുടെ പട്ടിക ഡിലീറ്റ് ചെയ്തു വീണ്ടും അടുത്ത നമ്പറുകൾ ഇതേ ആപ്ലിക്കേഷൻ വഴി
കണ്ടെത്താനുമാകും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും