സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ശ്രീലങ്കയിലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് സുഷമ സ്വരാജ്, ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഹെല്‍പ്പ്‌ലൈന്‍ തുറന്നു

വിമെന്‍ പോയിന്‍റ് ടീം

കൊളംബോയിലും ബാട്ടിക്കലോവയിലും ഈസ്റ്റ് ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ സ്‌ഫോടനത്തിന്റെ സഹാചര്യത്തില്‍ ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നതായും സുഷമ സ്വരാജ് അറിയിച്ചു.

ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട് – +94777902082 +94772234176, +94777903082 +94112422788 +94112422789. കൊളംബോയിലും ബാട്ടിക്കലോവയിലുമാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. 52 പേര്‍ മരിക്കുകയും മുന്നൂറിനടുത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സ്‌ഫോടനത്തില്‍ മരിച്ചവരിലോ പരിക്കേറ്റവരിലോ ഇന്ത്യക്കാരുണ്ടോ എന്ന കാര്യം വ്യക്തമല്ല.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും