സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ആശ്വാസത്തിന്റെ വെളിച്ചം.........

വിമെൻ പോയിന്റ് ടീം

വിതുമ്പാന്‍ തുടങ്ങിയ ജുമൈല ബീവിയുടെ കരം ചേര്‍ത്തുപിടിച്ചു മന്ത്രി കെ കെ ശൈലജ പറഞ്ഞു 'ബഷീറിന് ഉടന്‍തന്നെ സുഖമാകും.സന്തോഷിക്കയാണ് വേണ്ടത്, ഇനി കരയരുത്...'.
കേരളത്തിന്റെ പുതിയ ആരോഗ്യമന്ത്രിയുടെ കരുതലും സ്നേഹവും വ്യക്തമാക്കുന്ന ഹൃദയംതൊടും നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. ഇവിടെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയനായ പെരുമാതുറ സ്വദേശി ബഷീറിന്റെ ഭാര്യയാണ് ജുമൈല ബീവി. മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കാനെത്തിയ മന്ത്രി ശൈജല ബഷീറിന്റെ കുടുംബത്തെ പ്രത്യേകം കാണുകയായിരുന്നു.
'ഇവിടത്തെ ഒരോ മണല്‍ത്തരിയോടും നന്ദിയുണ്ടെന്നായിരുന്നു' ബഷീറിന്റെ കുടുംബം ആരോഗ്യമന്ത്രിയുടെ ആശ്വാസവാക്കുകളോട് പ്രതികരിച്ചത്. ബഷീറിന് കരള്‍ ദാനംചെയ്ത പാറശാല പരശുവയ്ക്കല്‍, മലഞ്ചിത്ത് പുത്തല്‍ വീട്ടില്‍ ധനീഷ് മോഹനെയും കുടുംബത്തെയും ഒരിക്കലും മറക്കില്ലെന്ന് ജുമൈല പറഞ്ഞു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരോടും നന്ദി അറിയിച്ചു. കുറച്ചുനേരം ബഷീറിന്റെ കുടുംബത്തിനൊപ്പം ചെലവഴിച്ച മന്ത്രി പിന്നെ മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ രോഗികളെ സന്ദര്‍ശിച്ചു. രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും അരികിലെത്തിയ മന്ത്രി രോഗവിവരങ്ങളുടെയും ചികിത്സയുടെയും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പ്രയാസങ്ങള്‍ പങ്കുവച്ചവരോട് അവയെല്ലാം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും