സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

‘ഒരു അമ്മ എങ്ങനെയാവരുെതന്ന് പഠിപ്പിച്ചതിന് നന്ദി’; അമ്മയ്ക്കെതിരെ നടിയുടെ കുറിപ്പ്

വിമെന്‍ പോയിന്‍റ് ടീം

ദീപസ്തംഭം മഹാശ്ചര്യം, ഇംഗ്ലീഷ് മീഡിയം, എഴുപുന്ന തരകൻ, ഉത്തമൻ, സമ്മർ ഇൻ ബെത്​ലേഹേം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ മലയാളിക്ക് പ്രിയങ്കരിയായ നടിയാണ് സംഗീത.അമ്മ തന്നോട് കാട്ടിയ ക്രൂരതകൾക്കെല്ലാം നന്ദി പറഞ്ഞ് കൊണ്ട്  സംഗീത രംഗത്തെത്തിയിരിക്കുകയാണ്. വെള്ളിത്തിരയിൽ പ്രേക്ഷകർക്ക് മുന്നിൽ തിളങ്ങുമ്പോഴും. വ്യക്തി ജീവിതത്തിൽ തിളക്കമുള്ള ജീവിതമായിരിക്കില്ല.

എല്ലാത്തിലും ഉപരിയായി ഒരു അമ്മ എങ്ങനെയാവരുെതന്ന് പഠിപ്പിച്ചതിന് നന്ദി പറയുന്നതായും താരം ട്വീറ്റ് ചെയ്‌തു.

സംഗീതയുടെ ട്വീറ്റ് ഇങ്ങനെ;

‘പ്രിയപ്പെട്ട അമ്മേ, എന്നെ ജനിപ്പിച്ചതിന് നന്ദി. സ്കൂളിൽ പോയിരുന്ന എന്നെ പതിമൂന്നു വയസുമുതൽ ജോലിക്ക് പറഞ്ഞുവിട്ടതിന് നന്ദി. ഒരു പണിയും ചെയ്യാത്ത മദ്യത്തിനും ലഹരിക്കും അടിമകളായ നിങ്ങളുടെ ആൺമക്കളുടെ സൗകര്യത്തിന് എന്നെ ചൂഷണം ചെയ്തതിന് നന്ദി. ഒരുപാട് ബ്ലാങ്ക് ചെക്കുകൾ എന്നെ കൊണ്ട് ഒപ്പിട്ട് വാങ്ങിച്ചതിന് നന്ദി. നിങ്ങളുടെ ആവശ്യങ്ങൾക്ക് വഴങ്ങാതെ വന്നതോടെ എന്നെ വീട്ടിൽ തളച്ചിട്ടതിന് നന്ദി. കല്ല്യാണം കഴി‍ഞ്ഞിട്ട് പോലും എന്നെയും ഭർത്താവിനെയും സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കാത്തതിന് നന്ദി. എല്ലാത്തിലും ഉപരിയായി ഒരു അമ്മ എങ്ങനെയാവരുെതന്ന് പഠിപ്പിച്ചതിന് നന്ദി. ആരോടും മിണ്ടാതെ എതിർത്ത് ഒരുവാക്കും പറയാതെ കഴിഞ്ഞിരുന്ന എന്നെ ഇത്ര കരുത്തുള്ളവളാക്കിയതിനും നന്ദി.’ സംഗീത കുറിച്ചു.

To all my well wishers.. Thank u for always being there for me . And to all film lovers , IT IS NOT EASY TO BE AN ACTOR. pic.twitter.com/RuEjkTHpZT

— sangithakrish (@sangithakrish) April 12, 2019

എന്നാൽ സംഗീത തന്നെ വീട്ടിൽ നിന്നും പുറത്താക്കിയെന്ന് ചൂണ്ടിക്കാട്ടി നടിയുടെ അമ്മ രംഗത്തെത്തിയിരുന്നു. ഇതേ തുടർന്ന് നടിക്കെതിരെ അമ്മ പോലീസിലും പരാതിപ്പെട്ടിരുന്നു. ഈ വിഷയത്തിൽ നടിക്കെതിരെ ശക്തമായ രീതിയിൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമ്മയെ കുറിച്ച് നടി ട്വീറ്റ് ചെയ്തിരിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും