സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ബി.എസ്.പി അധ്യക്ഷ മായാവതി

വിമെന്‍ പോയിന്‍റ് ടീം

കോണ്‍ഗ്രസിനെ കടന്നാക്രമിച്ച്  ബി.എസ്.പി അധ്യക്ഷ മായാവതി. തിരുവനന്തപുരത്ത് ബി.എസ് പിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് കോണ്‍ഗ്രസിനെതിരെ മായാവതിയുടെ പ്രസംഗം. കോണ്‍ഗ്രസിന്റെ പ്രകടപത്രികയിലെ പോലെ എല്ലാവര്‍ക്കും പണമല്ല ജോലിയാണ് വേണ്ടതെന്ന് മായാവതി പറഞ്ഞു.  രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തെപ്പറ്റി മായാവതി പരാമര്‍ശിച്ചില്ല.കേരളത്തില്‍ മല്‍സരിക്കുന്ന ബി.എസ് പി സ്ഥാനാര്‍ഥികള്‍ക്കായി വോട്ടഭ്യര്‍ഥിച്ചാണ് മായാവതി കേരളത്തിലെത്തിയത്.മോദി സര്‍ക്കാര്‍ ദളിതര്‍ക്ക് ഗുണം ചെയ്തില്ലെന്ന് പറഞ്ഞു മായാവതി കോണ്‍ഗ്രസും ബി.ജെ.പിയുമില്ലാത്ത സര്‍ക്കാരാണ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരേണ്ടതെന്ന് സൂചിപ്പിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും