സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഡോ.റെഹാന ബഷീര്‍; കഠ്‌വ പെണ്‍കുട്ടിയുടെ ഗുജ്ജര്‍ സമൂഹത്തില്‍ നിന്നും സിവില്‍ സര്‍വ്വീസ് നേടുന്ന ആദ്യ യുവതി

വിമെന്‍ പോയിന്‍റ് ടീം

സിവില്‍ സര്‍വ്വീസ് ലഭിച്ച വയനാട്ടിലെ ശ്രീധന്യയെ പോലെ ജമ്മുവില്‍ നിന്നുമുള്ള ഒരു സന്തോഷ വാര്‍ത്തയാണ് ഡോ.റെഹാന ബഷീര്‍. ജമ്മുവിലെ ഗുജ്ജര്‍ സമൂഹത്തില്‍ നിന്നും സിവില്‍ സര്‍വ്വീസ് നേടുന്ന ആദ്യ സ്ത്രീയാണ് ഡോ.റെഹാന ബഷീര്‍.
റെഹാന കൈവരിച്ച വിജയത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.

കഠ്‌വ പെണ്‍കുട്ടിയുടെ അതേ സമൂഹത്തില്‍ നിന്നുമുള്ള പ്രതിനിധി കൂടിയാണ് റെഹാന. ബക്കര്‍വാള്‍ നാടോടി സമൂഹത്തില്‍ നാടോടി സമൂഹങ്ങള്‍ പുതിയ തീവ്രഹൈന്ദവതയുടെ കാലത്ത് സമൂഹത്തില്‍ അനുദിനം ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്താണ് 187-ാം റാങ്ക് വാങ്ങി പൂഞ്ച് മേഖലയെ ഡോ.റെഹാന അഭിമാനമണിയിച്ചതെന്നു പോസ്റ്റില്‍ പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും