സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഇന്ത്യന്‍ പൗരന്മാരോട് എഴുത്തുകാരുടെ അഭ്യര്‍ത്ഥന ; വിദ്വേഷ രാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്യുക

വിമെന്‍ പോയിന്‍റ് ടീം

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഓരോ ഇന്ത്യക്കാരുടേയും വോട്ട് സമത്വവും നാനാത്വവും നിലനില്‍ക്കുന്ന ഒരു ഇന്ത്യക്കാവട്ടെ എന്ന ആഹ്വാനവുമായി എഴുത്തുകാരും സാംസ്‌ക്കാരിക പ്രവര്‍ത്തകരും രംഗത്ത്. 200 ലധികം സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒപ്പു വച്ച കുറിപ്പില്‍ വിദ്വേഷ രാഷ്ട്രീയത്തെ വോട്ടിലൂടെ പുറത്താക്കുക, ജനതയുടെ വിഭജനത്തെ വോട്ടിലൂടെ തടയുക, അസമത്വത്തെ ബഹിഷ്‌ക്കരിക്കുക, ഹിംസക്കും ഭീഷണിക്കും സെന്‍സര്‍ഷിപ്പിനുമെതിരെ വോട്ട് ചെയ്യുക എന്നിവയാണ് ഇവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.

എഴുത്തുകാരു കലാകാരന്മാരും സിനിമാ നിര്‍മ്മാതാക്കളും ഭീഷണിക്കും സെന്‍സര്‍ഷിപ്പിന് വിധേയമാവുകയും സമുദായത്തിന്റെയും ജാതിയുടെയും ലിംഗത്തിന്റെയും പേരില്‍ ജനങ്ങളെ വിഭജിക്കുന്ന ഇക്കാലത്ത് വിദ്വേഷ രാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്യുക എന്നതാണ് ഇവര്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം.

രാജ്യത്ത് യുക്തിവാദികളും എഴുത്തുകാരും ആക്റ്റവിസ്റ്റുകളും ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും അനുവദിക്കാനാവില്ലെന്നും സ്ത്രീകളേയും ദളിതരേയും ആദിവാസികളേയും ന്യൂനപക്ഷങ്ങളേയും ആക്രമിക്കുന്നവര്‍ക്കെതിരെ നടപടികളെടുക്കണമെന്നും എല്ലാവര്‍ക്കും തൊഴിലും വിദ്യാഭ്യാസവും ഗവേഷണവും തുല്ല്യാവസരവും ഉണ്ടാവണമെന്നും ഇതിന് വേണ്ടി വോട്ട് ചെയ്യണമെന്നുമാണ് കുറിപ്പില്‍ പറയുന്നത്.

റോമില ഥാപര്‍, അരുന്ധതി റോയ്, ആനന്ദ് തെല്‍തുംദെ, എന്നിവര്‍ക്കൊപ്പം അശോക് വാജ്‌പേയ്, അനിതാ നായര്‍, ബെന്യാമിന്‍, സച്ചിദാനന്ദന്‍, അമിതാവ് ഘോഷ്,എം മുകുന്ദന്‍,കെ.എന്‍ പണിക്കര്‍, കെ.പി രാമനുണ്ണി, സേതു, കെ.ജി ശങ്കരപിള്ള, ആര്‍ ഉണ്ണി, മാനസി, ആനന്ദ്, അന്‍വര്‍ അലി, അശോകന്‍ ചെരിവില്‍, ബി.രാജീവന്‍, മാങ്ങാട് രത്‌നാകരന്‍, എസ്.ജോസഫ്, അനിതാ തമ്പി, ജെ.ദേവിക, എന്നിവരും ഇതില്‍ ഒപ്പു വെച്ചിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും