സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സുമിത്ര മഹാജന്റെ പുതിയ ഔദ്യോഗിക വാഹനത്തിന്റെ വില 48.25 ലക്ഷം

വിമെൻ പോയിന്റ് ടീം

ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്റെ പുതിയ ഔദ്യോഗിക വാഹനത്തിന്റെ വില 48.25 ലക്ഷം രൂപ. വെള്ള നിറത്തിലുള്ള ജാഗ്വാര്‍ എക്‌സ് സി പോര്‍ട്ട് ഫോളിയോ കാറാണ് സ്പീക്കര്‍ക്കു വേണ്ടി വാങ്ങിയിരിക്കുന്നത്. സ്പീക്കറുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്രയും വിലയുള്ള വാഹനം വാങ്ങിയതെന്നാണ് അധികൃതരുട വിശദീകരണം. നിലവില്‍ ടൊയോട്ട കാമ്‌റിയാണ് സ്പീക്കര്‍ ഉപയോഗിക്കുന്നത്. വാഹനം തിങ്കളാഴ്ചയോടു കൂടി സ്പീക്കര്‍ക്കു കൈമാറും.

സ്പീക്കര്‍ക്കു വേണ്ടി ഇത്രയും വലിയ വാഹനം വാങ്ങുന്നതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സ്പീക്കറുടെ സുരക്ഷ കണക്കിലെടുത്ത് ബിഎംഡബ്ല്യു, അല്ലെങ്കില്‍ ജാഗ്വാര്‍ എന്നിവയായിരുന്നു പരിഗണനയില്‍. അതില്‍ തന്നെ വില കുറഞ്ഞ മോഡലായ ജാഗ്വാറാണ് തെരഞ്ഞെടുത്തതെന്നാണ് സ്പീക്കറുടെ ഓഫീസ് നല്‍കുന്ന വിശദീകരണം.

പ്രോട്ടോക്കോള്‍ അനുസരിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ സ്ഥാനത്തിന് തുല്യമായ പദവിയാണ് ലോക്‌സഭ സ്പീക്കര്‍. പ്രസിഡന്റിനേക്കാള്‍ ആറു പദവികള്‍ താഴെ.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും