സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ആനിയും സതിയും പിന്നെ കണ്ണകിയും

വിമന്‍പൊയിന്റ് ടീം

കണ്ണകിയും ആനിയും മാര്‍ഗിസതിയും ഒത്തു ചേര്‍ന്നപ്പോള്‍ തിരുവനന്തപുരത്തെ ഭാരത്‌ഭവന്റെ തിരുമുറ്റം സൗന്ദര്യത്തിന്റെയും കരുത്തിന്റെയും സംഗമവേദി ആയി മാറി. നങ്ങ്യാര്‍കൂത്തിന്റെ തലതൊട്ടമ്മ ആയ മാര്‍ഗി  സതിയുടെ ആട്ട പ്രകാരത്തില്‍ കണ്ണകീ ചരിതം ആനി ജോണ്‍സണ്‍ വേദിയില്‍ അവതരിപ്പിച്ചപ്പോള്‍  നങ്ങ്യാര്‍കൂത്തിന്റെ ചരിത്രത്തില്‍  സവിശേഷ ഏട് തുന്നി ചേര്‍ക്കപ്പെട്ടു.  ശ്രീ കൃഷ്ണ ന്റെയും മറ്റും ഭക്തികഥകള്‍ ആണ് പരമ്പരാഗതമായി  കൂത്തിനായി തെരഞ്ഞെടുക്കുക. എന്നാല്‍ അതിനു മാറ്റം കുറിക്കുകയാണ് സതിയും ആനിയും ചെയ്തത്.  മത്രമല്ല, ആദ്യമായാണ് ഒരു അഹിന്ദു നങ്യാര്‍ കൂത്ത് അരങ്ങില്‍ അവതരിപ്പിക്കുന്നതു. ഭാരതീയ പുരാണകഥകളില്‍ സ്ത്രീശക്തിയുടെ പ്രതീകമായി വാഴ്ത്തപ്പെടുന്ന കണ്ണകിയുടെ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും മന:ശക്തിയുടെയും ആവേശകരമായ വിവരണങ്ങള്‍ നങ്ങ്യാര്‍ കൂത്തിന് ഏറ്റവും അനുയോജ്യമാണെന്ന് ഇന്നത്തെ അവതരണം തെളിയിച്ചു. 
പ്രണയം, രതി, വൈരാഗ്യം, അധികാരം, വഞ്ചന, സ്നേഹം,  പശ്ചാത്താപം തുടങ്ങി ഏതാണ്ട് എല്ലാ മനുഷ്യഭാവങ്ങളും കടന്നുവരുന്ന നാടകീയവും അതീവ കാല്‍പനികവുമായ കണ്ണകീചരിതം ഏറ്റവും വികാരതീവ്രമായി ആനി പകര്‍ന്നാടി . കണ്ണകിയായും കോവലനായും മാധവിയായും രാജാവും തട്ടാനും ആയും ആനി ഇന്ദ്രജാലത്തിലെന്ന പോലെ മാറി മാറി അരങ്ങില്‍ നിറയുന്നത് അത്ഭുതകരമായ അനുഭവമായി . മുഖത്തെ ഭാവങ്ങളില്‍ മാത്രമല്ല ,ശരീര ഭാഷയില്‍ ഉണ്ടാകുന്ന സൂക്ഷ്മചലനങ്ങളിലൂടെ ആണ് വ്യത്യസ്ത കഥാപാത്രങ്ങളെ ആനി അരങ്ങില്‍ എത്തിച്ചത് . ഇത്രയേറെ കഥാപാത്രങ്ങള്‍ കടന്നു വരുന്ന നങ്ങ്യാര്‍കൂത്ത്, കലാകാരിക്ക് വലിയ വെല്ലുവിളി ആകുമെന്ന് ഉറപ്പാണ്. എന്നാല്‍ ഈ വെല്ലുവിളി നിസ്സാരമായി മറികടന്നു എന്നതാണ് ആനിയുടെ വിജയം. ഗുരു മാര്‍ഗി സതിയുടെ പൂര്‍ണമായ സാന്നിധ്യവും കഥപറച്ചിലും അവതരണം വിജയിപ്പിച്ചതില്‍ കാതലായ പങ്കു വഹിച്ചിട്ടുണ്ട്‌. മാര്‍ഗി സതിയുടെ പക്കല്‍ ഇനിയും ഉണ്ട് ചില സ്ത്രീപക്ഷ ആട്ടപ്രകാരങ്ങള്‍. ആനിയും സതിയും ഇനിയും ഒത്തുചേര്‍ന്നാല്‍ കലസ്നേഹികള്‍ക്ക് ഇനിയും ലഭിക്കും അപൂര്‍വ സുന്ദര കലാവിരുന്ന് . 

ആപ്റ്റ് പെര്‍ഫോമന്‍സ് & റിസര്‍ച്ചിന്റെ  വാര്‍ഷിക പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും