സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സ്ത്രീകളെ അമർച്ച ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് പാഠഭാഗം നീക്കിയത്: മുഖ്യമന്ത്രി

വിമെന്‍ പോയിന്‍റ് ടീം

സ്ത്രീകൾ അന്തസ്സിനായി നടത്തിയ പോരാട്ടത്തെ ചരിത്രത്തിൽനിന്നും പുറത്താക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സിലബസിൽനിന്നും മാറുമറയ്ക്കൽ സമരവുമായി ബന്ധപ്പെട്ട പാഠഭാഗം നീക്കം ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമഗ്ര ശിക്ഷാ അഭിയാൻ സംഘടിപ്പിച്ച പെൺകുട്ടികളുടെ സർഗ്ഗ സംഘമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

സ്ത്രീകളെ അടിമയ്ക്ക് സമാനമായി അടിച്ചമർത്താൻ ശ്രമിക്കുന്ന ശക്തികളാണ് പാഠഭാഗം നീക്കിയതിനു പിന്നിൽ. തങ്ങൾക്ക് അസുഖകരമായ ചിലകാര്യങ്ങൾ പാഠഭാഗത്തിൽ അടങ്ങിയിട്ടുണ്ടെന്നതാണ് ഒഴിവാക്കലിനു കാരണം. സ്ത്രീകളുടെ പോരാട്ടങ്ങൾ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്ന് വരുത്തിത്തീർക്കാനാണ് ഇപ്പോഴത്തെ ശ്രമമെന്നും പിണറായി വിജയൻ പറഞ്ഞു. 

മാറുമറയ്ക്കൽ സമരം അടക്കമുള്ള നവോത്ഥാന സമരങ്ങളുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളാണ് എൻസിഇആർടി നീക്കം ചെയ്തത്. മാറുമറയ്ക്കൽ സമരം നടക്കുമ്പോഴും സ്ത്രീകൾ പരമ്പരാഗത വിശ്വാസ സങ്കൽപ്പങ്ങളുടേയും ആചാരത്തിന്റെയും ഭാഗമായിരുന്നു എന്ന പാഠഭാഗവും നീക്കിയിട്ടുണ്ട്. ചരിത്രത്തെ വരേണ്യ വത്കരിക്കാനുള്ള ശ്രമമാണിതെന്നാണ് ഉയരുന്ന വിമർശനം. 

വിദ്യാർത്ഥികളുടെ പഠന ഭാരം ലഘൂകരിക്കാനാണ് പാഠഭാഗം നീക്കെചെയ്തതെന്നാണ് ന്യായീകരണം. ചരിത്രവുമായി ബന്ധപ്പെട്ട എഴുപതോളം പേജുകളാണ് നീക്കംചെയ്തിരിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും