സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഷാനിമോള്‍ ഉസ്മാനെ കോണ്‍ഗ്രസ് ചതിച്ചെന്നു വെള്ളാപ്പള്ളി

വിമെന്‍ പോയിന്‍റ് ടീം

ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കി ഷാനിമോള്‍ ഉസ്മാനെ ചതിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നു എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കണ്ണിച്ചുകുളങ്ങരയിലെ വീട്ടില്‍ തന്നെ കാണാനെത്തിയ ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥി ഇന്നസെന്റിനൊപ്പം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു വെള്ളാപ്പള്ളിയുടെ ഈ പരാമര്‍ശം. ഷാനിമോള്‍ക്ക് ജയസാധ്യതയുള്ള വയനാട് സീറ്റ് ആയിരുന്നു കോണ്‍ഗ്രസ് നല്‍കേണ്ടിയിരുന്നതെന്നും ആലപ്പുഴ പോലെ തോല്‍ക്കുന്ന സീറ്റില്‍ കൊണ്ടുപോയി ഇട്ടത് ശരിയായില്ലെന്നുമാണ് വെള്ളാപ്പള്ളി പറയുന്നത്. ആലപ്പു മുന്‍ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂറിനെതിരേയും വെള്ളാപ്പള്ളി ആഞ്ഞടിച്ചു. ഷാനിമോളെ ചതിച്ചത് ഷുക്കൂര്‍ ആണെന്നാണ് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയുടെ ആക്ഷേപം.

തനിക്ക് വ്യക്തിപരമായി ഏറെ അടുപ്പമുള്ള ആളാണ് ഷാനിമോള്‍ എന്നും മഹളി കോണ്‍ഗ്രസിന്റെ അഖിലേന്ത്യ നേതാവ് വരെയായ ഷാനിമോള്‍ക്ക് ഒരു നല്ല സീറ്റ് കൊടുക്കണമായിരുന്നുവെന്നും ആലപ്പുഴയില്‍ ഷാനിമോള്‍ നേര്‍ച്ചക്കോഴിയാണെന്നു ആരെങ്കിലും വ്യാഖാനിച്ചാല്‍ കുഴപ്പം പറയാന്‍ പറ്റില്ലെന്നുമാണ് വെള്ളാപ്പള്ളി പറയുന്നത്. ഒരു കാട്ടില്‍ രണ്ടു പുലി വേണ്ടെന്നു ധരിച്ചിരിക്കുന്ന ചിലരാണ് ഷാനിമോളെ ചതിച്ചതെന്നു പറഞ്ഞാണ് ഷുക്കൂറിനെ വെള്ളാപ്പള്ളി കടന്നാക്രമിക്കുന്നത്. ഷാനിമോള്‍്‌ക്കെതിരേ കളിക്കുന്നത് ഷുക്കൂര്‍ ആണെന്നും വെള്ളാപ്പള്ളു കുറ്റപ്പെടുത്തുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും