സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മോഡി രാജ്യം കണ്ട ഏറ്റവും നുണയനായ പ്രധാനമന്ത്രി: മറിയം ധാവ‌്ളെ

വിമെന്‍ പോയിന്‍റ് ടീം

രാജ്യം കണ്ട ഏറ്റവും നുണയനായ പ്രധാനമന്ത്രിയാണ‌് മോഡിയെന്ന‌്  ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മറിയം ധാവ‌്ളെ. അഞ്ചു വർഷം കള്ള വാഗ‌്ദാനങ്ങളുമായി ഇന്ത്യയിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു മോഡി സർക്കാർ.  ഇതിന്റെ ദുരന്തഫലം ഏറ്റവും കൂടുതൽ പേറേണ്ടി വന്നത‌് രാജ്യത്തെ സ‌്ത്രീകളാണെന്നും അവർ പറഞ്ഞു. ധർമശാലയിലും പുതിയതെരുവിലും വനിതാ പാർലമെന്റുകൾ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു മറിയം ധാവ‌്ളെ.

കോൺഗ്രസ‌്, ബിജെപി സർക്കാരുകൾ എന്നും ഒരേ നയമാണ‌് പിന്തുടരുന്നത‌്. വില കുറയ‌്ക്കുമെന്ന‌് പറഞ്ഞവർ നിത്യോപയോഗ സാധനങ്ങളുടേതടക്കം വിലകൂട്ടി. ആധാറും ബയോമെട്രിക‌് സംവിധാനങ്ങളും കൊണ്ടുവന്ന‌് കിട്ടുന്ന റേഷൻപോലും ഇല്ലാതാക്കി. ഉജ്വല ഗ്യാസ‌് കണക‌്ഷൻ സൗജന്യമെന്ന പേരിൽ എത്ര വീട്ടമ്മമാരെയാണ‌് ഇവർ പറ്റിച്ചത‌്. പാവപ്പെട്ടവന്റെ കുട്ടികൾ എങ്ങനെയെങ്കിലും പഠിച്ചാൽ മതിയെന്നാണ‌് ഇവരുടെ തീരുമാനം. സ‌്ത്രീകൾക്ക‌് നേരെയുള്ള അതിക്രമം മുമ്പെങ്ങുമില്ലാത്തവിധം വർധിച്ചു. സ‌്ത്രീകൾ പുരുഷനു കീഴ‌്പ്പെടേണ്ടവരാണെന്ന ബോധമാണ‌് ആർഎസ‌്എസ‌് പ്രചരിപ്പിക്കുന്നത‌്. തൊഴിലുറപ്പ‌്  പദ്ധതിയിൽ 700 കോടി രൂപയാണ‌് കേന്ദ്രം നൽകാനുള്ളത‌്.  അംബാനിയും അദാനിയും വിജയ‌്മല്യയും നടത്തുന്ന കൊള്ളയ‌്ക്ക‌് കൂട്ടുനിൽക്കുകയാണ‌് ഇവർ. എറ്റവുമൊടുവിൽ യഥാർഥ സമരചരിത്രത്തെപോലും തമസ‌്കരിക്കാനാണ‌് ഇവരുടെ ശ്രമം.  മാറു മറയ‌്ക്കൽ സമരം പാഠപുസ‌്കത്തിൽനിന്നും ഒഴിവാക്കിയത‌് അതിന്റെ ഭാഗമാണ‌്.

പ്രളയക്കെടുതിയിൽ കേരളം മുങ്ങിത്താണപ്പോൾ കേന്ദ്രസർക്കാർ സഹായം നിഷേധിച്ചു. പക്ഷേ, ഇടതുപക്ഷ സർക്കാരിന്റെ കരുത്ത‌് എന്താണെന്ന‌്  അന്ന‌് നമ്മൾ കണ്ടു . വർഗീയ രാഷ്ട്രീയത്തിനും കോർപറേറ്റ‌് വൽക്കരണത്തിനുമെതിരെ പൊരുതാൻ ഇടതുപക്ഷത്തിനല്ലാതെ മറ്റാർക്കും കഴിയില്ല. കഴിഞ്ഞ ജനുവരി ഒന്നിന‌് ലോക ഭൂപടത്തിൽ കേരളത്തിന്റെ പേര‌് എഴുതിച്ചേർത്തവരാണ‌് ഇവിടത്തെ സ‌്ത്രീകൾ. സ‌്ത്രീകൾ എറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്ന കാലഘട്ടംകൂടിയാണ‌് തെരഞ്ഞെടുപ്പ‌്. അവർക്ക‌് രാഷ്ട്രീയത്തെക്കുറിച്ച‌്  കാര്യമായി ഒന്നും പറയാനില്ലെന്നാണ‌് പൊതുധാരണ. എന്നാൽ നമ്മൾ പറയും ഈ രാഷ്ട്രീയമാണ‌് നമ്മുടെ ഭാവി ജീവിതം തീരുമാനിക്കുന്നത‌്.  രാജ്യത്തെ രക്ഷിക്കാൻ, ഭരണഘടന സംരക്ഷിക്കാൻ മത നിരപേക്ഷത കാത്തുവയ‌്ക്കാൻ ഓരോ വോട്ടും ഇടതുപക്ഷത്തിന‌് നൽകണം. കണ്ണൂരിന്റെ വികസനം തുടരാൻ പി കെ ശ്രീമതി ടീച്ചറെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും  മറിയം ധാവ‌്ളെ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും