സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഇന്ത്യന്‍ സൈന്യത്തില്‍ 10 വിഭാഗത്തിൽ വനിതകൾക്ക് സ്ഥിര നിയമനം

വിമെന്‍ പോയിന്‍റ് ടീം

രാജ്യാന്തര വനിതാദിനാഘോഷം അവിസ്മരണീയമാക്കാന്‍ ഒരുങ്ങുന്ന വനിതകള്‍ക്ക് ഇന്ത്യന്‍ സൈന്യത്തില്‍നിന്ന് സന്തോഷവാര്‍ത്ത. സൈന്യത്തിന്റെ രണ്ടു വിഭാഗങ്ങളില്‍മാത്രം വനിതകള്‍ക്കു കൊടുത്തിരുന്ന സ്ഥിരനിയമനം ഇനി 10 വിഭാഗങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നു.

സിഗ്‍നല്‍സ്, എന്‍ജിനീയേഴ്സ്, ആര്‍മി ഏവിയേഷന്‍, ആര്‍മി എയര്‍ ഡിഫന്‍സ്, ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍ എന്‍ജിനീയേഴ്സ്, ആര്‍മി സര്‍വീസ് കോര്‍പ്സ്, ആര്‍മി ഓര്‍ഡിനന്‍സ് കോര്‍പ്സ്, ഇന്റലിജന്‍സ് കോര്‍പ്സ് എന്നീ മേഖലകളാണ് പുതുതായി വനിതകള്‍ അവസരങ്ങളുമായി വാതില്‍ തുറക്കുന്നത്. 

നാലു വര്‍ഷത്തെ സേവനം പുര്‍ത്തിയാക്കിയ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍  വനിതകള്‍ക്ക് ഇനി സ്ഥിരനിയമനത്തിനു വേണ്ടിയുള്ള ഓപ്ഷന്‍ സമര്‍പ്പിക്കാവുന്നതാണെന്നും പ്രതിരോധമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും