സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പൂവരണി പീഡനക്കേസ്ഃ ആറ് പ്രതികള്‍ കുറ്റക്കാര്‍

വിമെൻ പോയിന്റ് ടീം

പൂവരണി പെണ്‍വാണിഭ കേസില്‍ ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കേസില്‍ അഞ്ച് പേരെ കോടതി വെറുതെ വിട്ടു. ഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഒന്ന് (സ്‌പെഷ്യല്‍) ജഡ്ജ് കെ ബാബുവാണ് വിധി പ്രസ്താവിച്ചത്.

ഒന്നാം പ്രതി ലിസിക്ക് വിവിധ വകുപ്പുകളിലായി 25 വര്‍ഷം കഠിന തടവ്. ഇതിനൊപ്പം നാല് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലെ ശിക്ഷ 7 വര്‍ഷമായി ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

രണ്ട് മൂന്ന് അഞ്ച് പ്രതികള്‍ക്ക് ആറ് വര്‍ഷം തടവും, നാല് ആറ് പ്രതികള്‍ക്ക് 4 വര്‍ഷം തടവും 25000 പിഴയും  ചുമത്തിയിട്ടുണ്ട്. പൂവരണി പെണ്‍വാണിഭക്കേസിലെ ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റക്കാരാണെന്ന് ഇന്നലെ കോടതി കണ്ടെത്തി. തെളിവുകളുടെ അഭാവത്തില്‍ അഞ്ചു പ്രതികളെ വിട്ടയച്ചു.

കേസിലെ ഒന്നു മുതല്‍ ആറു വരെ പ്രതികളായ അയര്‍ക്കുന്നം താളിക്കല്ല് മുണ്ടന്‍തറയില്‍ വീട്ടില്‍ ടോമി തോമസിന്‍റെ ഭാര്യ ലിസി ടോമി (48), ഈരാറ്റുപേട്ട തീക്കോയി വടക്കേല്‍ വീട്ടില്‍ ജോമിനി (33), ഭര്‍ത്താവ് പൂഞ്ഞാര്‍ വേലത്തുശേരി ചങ്ങാരിപ്പറമ്പില്‍ ജ്യോതിഷ് (35), പൂഞ്ഞാര്‍ തെക്കേക്കര കുന്നോന്നി കൊട്ടാരംപറമ്പില്‍ തങ്കമണി (മിനി48), കൊല്ലം തൃക്കടവൂര്‍ തൃക്കരിവാ ഉത്രട്ടാതി വീട്ടില്‍ സതീഷ്‌കുമാര്‍ (60), തൃശൂര്‍ പാറക്കടവ് മാലംകല്ലുദേശം അരിമ്പൂരില്‍ കിഴക്കുംപുറത്ത് വീട്ടില്‍ രാഖി (33) എന്നിവരെയാണു കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയത്.

ഏഴാം പ്രതി ഷാന്‍ കെ. ദേവസ്യ, എട്ടാം പ്രതി പാലാ രാമപുരം ഇമ്പാനിക്കല്‍ ജോബി ജോസഫ് (44), ഒന്‍പതാം പ്രതി ജയന്‍ ദയാനന്ദന്‍, 11–ാം പ്രതി രാമപുരം ഇല്ലിക്കല്‍ ബിനോ അഗസ്റ്റിന്‍ (35), പന്ത്രണ്ടാം പ്രതി ജോഷിന്‍ എന്നിവരെയാണു കോടതി വിട്ടയച്ചത്.

വിചാരണയ്ക്കിടെ കേസിലെ പത്താം പ്രതി ഉല്ലാസ് ജീവനൊടുക്കിയിരുന്നു. വിചാരണയ്ക്കിടെ കൂറുമാറിയ പ്രോസിക്യൂഷന്‍ സാക്ഷിയായ വടവാതൂര്‍ സ്വദേശി അനശ്വരയ്‌ക്കെതിരെ (അമ്പിളി) നടപടി സ്വീകരിക്കുമെന്നു പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു.
ബന്ധുവായ സ്ത്രീ ഉള്‍പ്പെടെ 12 പ്രതികളാണ് കേസിലുണ്ടായിരുന്നത്. 2014 ഏപ്രില്‍ 29ന് ആരംഭിച്ച വിചാരണ രണ്ട് വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്.പൂവരണി സ്വദേശിയായ പതിമൂന്നുകാരിയെ വീട്ടുജോലിക്കെന്ന വ്യാജേന തട്ടിക്കൊണ്ടു പോയി പലര്‍ക്കായി കാഴ്ചവച്ചതായാണു പ്രോസിക്യൂഷന്‍ കേസ്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി, പണത്തിനായി വില്‍പന നടത്തി, ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളാണു കേസിലെ പന്ത്രണ്ടു പ്രതികള്‍ക്കെതിരെയും ചുമത്തിയിരുന്നത്.പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 183 പേരുടെ സാക്ഷിപട്ടികയാണ് ഹാജരാക്കിയത്. സാക്ഷികളുടെ എണ്ണം കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ കേസാണ് പൂവരണി കേസ്.

2007 ആഗസ്ത് മുതല്‍ 2008 ഏപ്രില്‍ വരെയുള്ള കാലയളവിലുണ്ടായ ലൈംഗികപീഡനങ്ങളെത്തുടര്‍ന്നാണ് പെണ്‍കുട്ടി എയ്ഡ്‌സ് രോഗബാധിതയായത്. തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 2008 മെയ് അഞ്ചിനു മരിച്ചു. മഞ്ഞപ്പിത്തവും ബാധിച്ചിരുന്നു.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ്, അമ്മയോട് പെണ്‍കുട്ടി പീഡനവിവരം പറയുന്നത്. മരണമൊഴിയായി കോടതി ഇതു പിന്നീട് സ്വീകരിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും