സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സംസ്‌കൃത സർവ്വകലാശാല യൂണിയനെ ഇത്തവണയും പെൺകരുത്ത‌് നയിക്കും

വിമെന്‍ പോയിന്‍റ് ടീം

കാലടി സംസ്‌കൃത സര്‍വകലാശാല ക്യാമ്പസ് യൂണിയൻ തെരഞ്ഞെടുപ്പിൽ ചരിത്രം ആവർത്തിച്ച‌് എസ്എഫ്‌ഐ. കഴിഞ്ഞ വർഷം യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും പെണ്‍കുട്ടികളെ മത്സരിപ്പിച്ച് വിജയിപ്പിച്ച എസ്എഫ്‌ഐ ഇത്തവണയും വനിതാ പാനൽ വിജയിപ്പിച്ചാണ‌് ചരിത്രം ആവർത്തിച്ചത‌്. 

മുഴുവന്‍ സീറ്റുകളിലും എസ്എഫ്‌ഐയുടെ പെണ്‍കരുത്ത് എതിരില്ലാതെയാണ‌് തെരഞ്ഞെടുക്കപ്പെട്ടത‌്. നേരത്തെ കഴിഞ്ഞ വർഷം നടന്ന ക്യാമ്പസ‌് യൂണിയൻ തെരഞ്ഞെടുപ്പിലും മുഴുവൻ സീറ്റിലും പെണ്‍കുട്ടികളെ മത്സരിപ്പിച്ച‌് എ‌സ‌്എഫ‌്ഐ വിജയിച്ചിരുന്നു. ഇതോടെ തുടർച്ചയായി പതിനെട്ടാം തവണയാണ‌് കാലടിയില്‍ എസ്എഫ്‌ഐ കരുത്ത് കാട്ടുന്നത‌്.
സര്‍വ്വകലാശാല യൂണിയന്‍ ഭാരവാഹികള്‍

ശ്രേഷ എൻ (ചെയർപേഴ്സൺ -)
ആർച്ച (വൈസ്ചെയർപേഴ്സൺ -)
ശിശിര (ജനറൽസെക്രട്ടറി )
റ്റിജി (ജോയിന്റ്സെക്രട്ടറി)
മിത്ര (ജോയിന്റ്സെക്രട്ടറി )
മേഘ (എക്സിക്യൂട്ടീവ് കമ്മിറ്റിഅംഗം )
അഞ്ജുഷ (എക്സിക്യൂട്ടീവ് കമ്മിറ്റിഅംഗം )


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും