സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മാധ്യമ സ്ഥാപനങ്ങളിലെ പ്രസവാവധി ആറ് മാസമാക്കണം

വിമെന്‍ പോയിന്‍റ് ടീം

മാധ്യമ സ്ഥാപന ങ്ങളിലെ പ്രസവാവധി ആറ് മാസമാക്കണമെന്നും സ്ഥാപനങ്ങളോടനുബന്ധിച്ച് ക്രഷുകൾ ആരംഭിക്കണമെന്നും ദേശീയ വനിത മാധ്യമ കോൺക്ലേവ് ആവശ്യപ്പെട്ടു. 
നിയമപ്രകാരം ആറ് മാസമാണ് പ്രസവാവധി എങ്കിലും പല മാധ്യമ സ്ഥാപനങ്ങളും മൂന്ന് മാസം മാത്രമാണ് ശമ്പളത്തോട് കൂടിയ പ്രസവാവധി നൽകുന്നത്. അവധി ആറ് മാസമാക്കാൻ മാധ്യമ സ്ഥാപനങ്ങൾ തയ്യാറാവണമെന്നും ഇക്കാര്യം നടപ്പാക്കാൻ സർക്കാർ മുൻകയ്യെടുക്കണെുന്നും കോൺക്ലേവ് ആവശ്യപ്പെട്ടു. മീ റ്റു വെളിപ്പെടുത്തലുകൾ നടത്തിയ വനിത മാധ്യമ പ്രവർത്തകർക്ക് നിയമ പരിരക്ഷ നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.കേരള മീഡിയ അക്കാദമിയുടെ മാധ്യമ ചരിത്ര യാത്രയുടെ ഭാഗമായാണ് ദേശീയ വനിത മാധ്യമ കോൺക്ലേവ് സംഘടിപ്പിച്ചത്.
വനിത സൗഹൃദ ദേശീയ മാധ്യമ നയ രൂപീകരണത്തിനായി രണ്ടാമത് വനിത ദേശീയ കോൺക്ലേവ് ജൂലായിൽ നടത്താനും തീരുമാനിച്ചു.
പ്രശസ്ത മാധ്യമ പ്രവർത്തക വാസന്തി ഹരി പ്രകാശ് ഉദ്ഘാടനം ചെയ്തു. ഗീത അറുവാമുദൻ മുഖ്യപ്രഭാഷണം നടത്തി.

   പരിപാടിയോടനുബന്ധിച്ച് വിവിധ വിഷയങ്ങളിൽ ഓപ്പൺ ഫോറവും നടന്നു.മാധ്യമ പ്രവർത്തക കെ എ ബീന, Dr. വിനോദ് ഭട്ടതിരിപ്പാട്, എഴുത്തുകാരി എച്ച്മുക്കുട്ടി എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. എം എസ് ശ്രീകല മോഡറേറ്ററായിരുന്നു.
   ചടങ്ങിൽ മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, ഗീത നസീർ, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ സെക്രട്ടറി സി നാരായണൻ, NP രാജേന്ദ്രൻ , കെ പ്രേംനാഥ് ,വിധു വിൻസെന്റ് കെ ഹേമലത ,രജി ആർ നായർ എന്നിവർ സംസാരിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും