സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ബി.സന്ധ്യ ദക്ഷിണ മേഖലാ എഡിജിപി

വിമെൻ പോയിന്റ് ടീം

ദക്ഷിണ മേഖലാ എഡിജിപി കെ. പത്മകുമാറിനെ നീക്കി ബി. സന്ധ്യയെ തല്‍സ്ഥാനത്ത് നിയമിച്ചു.പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയശേഷമാണ് പോലീസ് തലപ്പത്ത് ആദ്യ അഴിച്ചുപണി തുടങ്ങിയത്. 

പത്മകുമാറിനായിരുന്നു നേരത്തെ ജിഷ വധക്കേസ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ എഡിജിപി ബി.സന്ധ്യയെ ജിഷ കൊലക്കേസ് അന്വേഷണം ഏല്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവരെ ദക്ഷിണ മേഖലാ എഡിജിപിയായി ചുമതലപ്പെടുത്തിയതും. അതേസമയം, സ്ഥാനത്തുനിന്നും മാറ്റിയ പത്മകുമാറിന് പുതിയ ചുമതല നല്‍കിയിട്ടില്ല.

നേരത്തെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സിപിഎം നേതാവ് എംഎം മണിക്കെതിരെ അന്വേഷണം നടത്തിയതും അദ്ദേഹത്തെ അറസ്റ്റ് ചെയ്തതും പത്മകുമാര്‍ ആയിരുന്നു. സോളാര്‍ കേസിലും പത്മകുമാറിന്റെ ഇടപെടല്‍ വിവാദമായിരുന്നു. സരിത എസ്.നായര്‍ തന്നെ നേരിട്ട് പത്മകുമാറിനെതിരെ പരസ്യമായ ആരോപണം ഉന്നയിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയോ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയോ പ്രതികാര നടപടി ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പോലീസ് തലപ്പത്ത് അഴിച്ചുപണി ഉണ്ടായേക്കുമെന്നുതന്നെയാണ് സര്‍ക്കാര്‍ ആദ്യ നാളുകള്‍ തന്നെ നല്‍കുന്ന സൂചന. നേരത്തെ യുഡിഎഫ് സര്‍ക്കാരിനെ പലതവണ വിമര്‍ശിച്ച ജേക്കബ് തോമസിന് ഉചിതമായ പദവി നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും