സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സാനിയ മിര്‍സയ്‌ക്കെതിരേ ബിജെപി; ‘അംബാസഡര്‍ പദവിയില്‍ നിന്നും നീക്കം ചെയ്യണം’

വിമെന്‍ പോയിന്‍റ് ടീം

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലികിന്റെ ഭാര്യയും ഇന്ത്യയുടെ ടെന്നീസ് അഭിമാനവുമായ സാനിയ മിര്‍സയ്‌ക്കെതിരേ ബിജെപി. തെങ്കാന അംബാസഡര്‍ പദവിയില്‍ നിന്ന് സാനിയ മിര്‍സയെ മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി എംഎല്‍ രാജാ സിങ് രംഗത്ത് വന്നു. പുല്‍വാമ തീവ്രവാദിയാക്രമണത്തിന്റെ പശ്ചാതലത്തില്‍ കശ്മീരികള്‍ക്കെതിരെയും മുസ്ലിംങ്ങള്‍ക്കെതിരേയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങൡ അക്രമം നടന്നിരുന്നു.സാനിയ പാകിസ്ഥാന്റെ മരുമകളാണെന്നും അതുകൊണ്ട് തന്നെ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഇടപെട്ട് സാനിയയെ അംബാസഡര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണെമെന്നുമാണ് രാജാ സിങ്ങിന്റെ ആവശ്യം. സാനിയയെ നീക്കം ചെയ്യുന്നതിലൂടെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തമുള്ള പാകിസ്താന് ശക്തമായ സന്ദേശം നല്‍കാന്‍ സാധിക്കുമെന്ന് രാജാ സിങ് പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും