സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സുകന്യ സമൃദ്ധി യോജനയില്‍ ഇനി മാറ്റം

വിമെന്‍ പോയിന്‍റ് ടീം

സുകന്യ സമൃദ്ധി യോജന നിയമങ്ങളില്‍ മാറ്റം വന്നിരിയ്ക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.സുകന്യ സമൃദ്ധി യോജന പദ്ധതിയുടെ മിനിമം വാർഷിക നിക്ഷേപ നിരക്ക് 1000 രൂപയിൽ നിന്ന് 250 രൂപയാക്കി കുറച്ചു.

ഇതോടെ കൂടുതൽ പേർക്ക് പദ്ധതിയിൽ അംഗങ്ങളാകാനും പ്രയോജനം നേടാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.

എന്താണ് സുകന്യ സമൃദ്ധി യോജന?

പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവ സുഗമമായി നടത്തുവാന്‍ മാതാപിതാക്കളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച പദ്ധതിയാണ് ‘സുകന്യ സമൃദ്ധി’.

2015 ജനുവരിയിലാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്. 2018-19 ലെ ബജറ്റ് പ്രസംഗത്തിൽ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി പദ്ധതിയെ “മഹത്തായ വിജയം” എന്നാണ് വിശേഷിപ്പിച്ചത്.

പലിശ നിരക്ക്

മറ്റ് ചെറുകിട നിക്ഷേപ പദ്ധതികൾ പോലെ തന്നെ സുകന്യ സമൃദ്ധി അക്കൗണ്ടുകളുടെ പലിശ നിരക്കും നിശ്ചിത ഇടവേളകളിൽ മാറും. ജൂലൈ – സെപ്തംബർ ത്രൈമാസത്തിലെ പലിശ നിരക്ക് 8.1 ശതമാനമാണ്.

പരമാവധി നിക്ഷേപ തുക

പരമാവധി 1.50 ലക്ഷം രൂപ വരെ ഒരു വ‍ർഷം നിക്ഷേപിക്കാൻ സാധിക്കും. ഒരു മാസത്തിലോ അല്ലെങ്കിൽ ഒരു സാമ്പത്തിക വർഷത്തിലോ നിക്ഷേപങ്ങളുടെ എണ്ണത്തിന് പരിധിയുമില്ല.

പത്ത് വയസ് വരെ ചേരാം

പെണ്‍കുട്ടിക്ക് പത്തു വയസ് തികയുന്നത് വരെ ഏതു പ്രായത്തിലും അവരെ രക്ഷിതാക്കള്‍ക്ക് ഈ പദ്ധതിയില്‍ ചേര്‍ക്കാം.

പത്തു വയസ് വരെ രക്ഷിതാവിനും, പത്തു വയസിന് മേല്‍ പെണ്‍കുട്ടിക്കും അക്കൗണ്ട് കൈകാര്യം ചെയ്യാം.

അക്കൗണ്ട് തുറക്കേണ്ടത് എവിടെ?

സർക്കാരിന്റെ അറിയിപ്പ് അനുസരിച്ച് ഏതെങ്കിലും പോസ്റ്റ് ഓഫീസ് ബ്രാഞ്ചിലോ, പൊതുമേഖലാ ബാങ്കുകളിലോ ആണ് അക്കൗണ്ട് തുറക്കേണ്ടത്.

കാലാവധി പൂര്‍ത്തിയാവുമ്പോള്‍ ലഭിക്കുന്ന പലിശയടക്കം മുഴുവന്‍ തുകയും നികുതി മുക്തമാണ്.

കാലാവധി

പദ്ധതിയുടെ അടിസ്ഥാനത്തിൽ അക്കൗണ്ട് ആരംഭിക്കുന്ന തീയതി മുതൽ 21 വർഷമാണ് പദ്ധതിയുടെ കാലാവധി.

പദ്ധതി തുടങ്ങി 14 വർഷം എല്ലാ മാസവും പണം നിക്ഷേപിച്ചാൽ 21 വർഷം പൂർത്തിയാകുമ്പോൾ പണം പിൻവലിക്കാം.


 
പ്രതിമാസം 1000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ 14 വർഷം കൊണ്ട് നമ്മൾ നൽകുന്നത് 168000 രൂപയായിരിക്കും. എന്നാൽ കാലാവധിക്ക് ശേഷം പിൻവലിക്കുമ്പോൾ ലഭിക്കുന്ന തുക 6 ലക്ഷമാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും