സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പ്രഥമ പരിഗണന സംഘടനാ പ്രവർത്തനങ്ങൾക്ക് ;തിരഞ്ഞെടുപ്പില്‍ മൽസരിക്കാനില്ല: പ്രിയങ്ക ഗാന്ധി

വിമെന്‍ പോയിന്‍റ് ടീം

ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി. ഇപ്പോൾ ശ്രദ്ധ സംഘടനാ പ്രവർത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് പ്രിയങ്കയുടെ പ്രതികരണം.  ലഖ്നൗവിൽ പാർട്ടി പ്രവർത്തകരോട് സംസാരിക്കവെയാണ് കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക പുതിയ നിലപാട് വ്യക്തമാക്കിയത്.  വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയെയും പ്രചാരങ്ങളും കാര്യക്ഷമാക്കുയാണ് തന്റെ മുന്നിലുള്ള ദൗത്യമെന്നും പ്രിയങ്ക പറയുന്നു.

കിഴക്കന്‍ യുപിയിലെ 41 ലോക്‌സഭ മണ്ഡലങ്ങളുടെ സംഘടനാ ചുമതലയാണ് നിലവിൽ പ്രിയങ്ക ഗാന്ധിക്കുള്ളത്. രാജ്‌നാഥ് സിംഗിന്റെ ലക്‌നൗ, രാഹുല്‍ ഗാന്ധിയുടെ അമേഥി, സോണിയ ഗാന്ധിയുടെ റായ് ബറേലി, വരുണ്‍ ഗാന്ധിയുടെ സുല്‍ത്താന്‍പൂര്‍, ഫുല്‍പൂര്‍ തുടങ്ങിയവയെല്ലാം പ്രിയങ്കയുടെ 41ല്‍ ഉള്‍പ്പെടുന്നു. പശ്ചിമ യുപിയുടെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യക്ക് 39 മണ്ഡലങ്ങളുടെ ചുമതലയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നാടും മുന്‍ സീറ്റുമായ ഗോരഖ്പൂര്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും