സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

'മിത്ര 181 വനിതാ ഹെല്‍പ്പ് ലൈന്‍ സ്ത്രീ സുരക്ഷയും ശാക്തീകരണവും'

വിമെന്‍ പോയിന്‍റ് ടീം

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 'മിത്ര 181 വനിതാ ഹെല്‍പ്പ് ലൈന്‍ സ്ത്രീ സുരക്ഷയും ശാക്തീകരണവും' എന്ന വിഷയത്തില്‍ പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിക്കുന്നു. 18നും 35നും ഇടയ്ക്ക് പ്രായമുള്ള  യുവജനങ്ങള്‍ക്ക് പങ്കെടുക്കാം.

 കൂടുതല്‍ വിവരങ്ങള്‍ക്ക് http://kswdc.org/

പൊതുസ്ഥലങ്ങളില്‍ പ്രശ്നങ്ങള്‍ നേരിടുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സഹായമേകാനാണ്  മിത്ര 181 എന്ന ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തിക്കുന്നത്.സംസ്ഥാനത്ത് എവിടെനിന്നും മിത്ര 181 ലേക്ക് ലാന്‍ഡ് ലൈനില്‍ നിന്നോ, മൊബൈലില്‍ നിന്നോ വിളിക്കാം. ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലാണ് സഹായകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. പരിശീലനം നേടിയവരുടെ സേവനം 24 മണിക്കൂറും ലഭിക്കും. സഹായം ആവശ്യപ്പെട്ടുള്ള സന്ദേശം അതാത് ജില്ലകളിലെ പൊലീസിനും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും കൈമാറും. പരാതിക്കാരുമായി അവര്‍ ഉടന്‍ ബന്ധപ്പെടും. ആശുപത്രികള്‍, ആംബുലന്‍സുകള്‍ എന്നിവയുടെ സേവനവും ലഭ്യമാക്കും. ഓരോ പരാതിയിലും എന്ത് നടപടി സ്വീകരിച്ചുവെന്ന് നിരീക്ഷിക്കാന്‍ സംസ്ഥാനതലത്തിലും സംവിധാനമുണ്ട്. 





പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും