സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മീ ടൂ: നടിമാർക്കെതിരെയുള്ള ചൂഷണം കുറഞ്ഞെന്ന് നിമിഷ സജയൻ

വിമെന്‍ പോയിന്‍റ് ടീം

മീ ടൂ വെളിപ്പെടുത്തലുകൾ നടിമാർക്ക് ഊർജ്ജമയെന്ന് നിമിഷ സജയൻ. ലൈംഗികാതിക്രമങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ വന്ന ശേഷം നടിമാർക്ക് നേരെയുള്ള ചൂഷണം കുറഞ്ഞിട്ടുണ്ടെന്ന് നിമിഷ സജയൻ പറഞ്ഞു. സ്ത്രീ വിരുദ്ധതയെ മഹത്വവത്‍ക്കരിക്കുന്ന രംഗങ്ങൾ തിരുത്താൻ ആവശ്യപ്പെടുമെന്ന് നടി അപർണ ബാലമുരളിയും വെളിപ്പെടുത്തിയിരുന്നു. 

കയ്പുള്ള അനുഭവങ്ങൾ ആരെങ്കിലും വെളിപ്പെടുത്തുന്നതിൽ നിന്ന് തടയേണ്ട കാര്യമില്ലെന്നും നിലപാടുകൾ ലിംഗവ്യത്യാസത്തോടെ കാണേണ്ടെന്നും നിമിഷ സജയൻ പറഞ്ഞു. ഗൾഫ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നിമിഷയുടെ വെളിപ്പെടുത്തൽ. നിലപാട് വ്യക്തമാക്കുന്ന നടിമാരുടെ സിനിമ കാണാൻ ആൾക്കാർ വരില്ല എന്ന ധാരണ തെറ്റാണ്. സ്ത്രീവിരുദ്ധതക്കെതിരെ പ്രതികരിച്ച നടി പാർവ്വതി തിരുവോത്തിന് സൈബർ ആക്രമണം നേരിടേണ്ടി വന്നു. മലയാള സിനിമാ സംഘടനകൾ ഇത് വരെ സ്ത്രീ വിരുദ്ധതക്കും ചൂഷണങ്ങൾക്കും എതിരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. നടിമാർക്ക് പിന്തുണയുമായി ഡബ്‌ള്യുസിസി പോലെയുള്ള സംഘടനകൾ ഉണ്ടാകുന്നത് നല്ലതാണെന്നും നിമിഷ പ്രതികരിച്ചു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും