സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

രാം ഗോപാല്‍ വര്‍യ്‌ക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധം

വിമെൻ പോയിന്റ് ടീം

ബി ജെ പി എം എല്‍ എ അംഗുര്‍ലത ദേകയ്‌ക്കെതിരെ ലൈംഗികച്ചുവയുളള പരാമര്‍ശം നടത്തിയ ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍യ്‌ക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധം. രാം ഗോപാല്‍ വര്‍മയുടെ മാനസിക നിലവാരമാണ് ഈ കാണുന്നതെന്നാണ് ആളുകള്‍ ട്വിറ്ററില്‍ പ്രതികരിക്കുന്നത്. ബി ജെ പി എം എല്‍ എ കാണാന്‍ ഇങ്ങനെയാണെങ്കില്‍ അച്ഛേ ദിന്‍ വരും, താങ്ക് യൂ അംഗുര്‍ലത, താങ്ക് യൂ മോദിജി' എന്നായിരുന്നു വര്‍മയുടെ ട്വീറ്റ്.

അംഗൂര്‍ലത കുട്ടിപ്പാവാടയിട്ടാല്‍ എന്താണ് പ്രശ്‌നമെന്ന് ചോദിക്കുന്നവരും കുറവല്ല. സ്വന്തം സിനിമകളില്‍ നിങ്ങള്‍ നായികമാരെക്കൊണ്ട് ഇങ്ങനെയുള്ള വേഷങ്ങള്‍ ധരിപ്പിച്ചിട്ടില്ലേ. നിങ്ങളെ ഓര്‍ത്ത് നാണക്കേട് തോന്നുന്നു - ഇങ്ങനെ പോകുന്നു കമന്‍റുകള്‍. ചിത്രം അംഗൂര്‍ലതയുടേതല്ല എന്ന് വ്യക്തമായതോടെ രാം ഗോപാല്‍ വര്‍മ ട്വിറ്ററില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. താന്‍ അംഗൂര്‍ലതയെ കളിയാക്കിയതല്ല, അഭിനന്ദിച്ചാണ് ട്വീറ്റ് ചെയ്തതെന്നും രാം ഗോപാല്‍ വര്‍മ പുതിയ പോസ്റ്റില്‍ പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും