സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശ്രവണസഹായി നഷ്‌ടപ്പെട്ട നിയയ്ക്ക് സഹായവാഗ്‌ദാനവുമായി ആരോഗ്യമന്ത്രിയെത്തും

വിമെന്‍ പോയിന്‍റ് ടീം

ശ്രവണ സഹായി നഷ്ടപ്പെട്ടതിനാല്‍ കേള്‍വിയില്ലാതെ കഷ്ടപ്പെടുന്ന രണ്ട് വയസുകാരി നിയയ്ക്ക് സഹായ വാഗ്ദാനവുമായി മന്ത്രി കെകെ ശൈലജ ഉടന്‍ നിയയുടെ വീട് സന്ദര്‍ശിക്കും. കണ്ണൂര്‍ പെരളശേരിയിലുള്ള നിയയുടെ വീട്ടിലാണ് മന്ത്രി എത്തുക. തുടര്‍ന്ന് സര്‍ക്കാര്‍ സഹായം സംബന്ധിച്ച് കുടുംബത്തെ അറിയിക്കും 

കണ്ണൂര്‍ പെരളശ്ശേരി സ്വദേശിയായ നിയയ്ക്ക് നാല് മാസം മുന്‍പ് ഘടിപ്പിച്ച ശ്രവണ സഹായ ഉപകരണം ആശുപത്രിയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെയാണ് നഷ്ടമായത്. ഇതോടെ അക്ഷരങ്ങള്‍ പഠിച്ചു തുടങ്ങിയിരുന്ന നിയമോള്‍ ഒന്നും കേള്‍ക്കാനാകാതെ ബുദ്ധിമുട്ടിലാകുകയായിരുന്നു.
 
എട്ട് ലക്ഷത്തോളം ചെലവ് വരുന്ന കോക്ലിയര്‍ ഇംപ്ലാന്റ് സര്‍ജറി സര്‍ക്കാര്‍ ചെലവില്‍ സൗജന്യമായാണ് നിയയ്ക്ക് ലഭിച്ചത്.  എന്നാല്‍ സഹായി നഷ്ടപ്പെട്ടതോടെ മാതാപിതാക്കള്‍ വലിയ വിഷമത്തിലാവുകയായിരുന്നു. വര്‍ക്ഷോപ്പ് ജീവനക്കാരനായ കണ്ണൂര്‍ പെരളശേരിയിലെ സന്തോഷും കുടുംബവും ഏറെനാളത്തെ കാത്തിരിപ്പിനുശേഷമാണ് സര്‍ക്കാര്‍ വഴി മകള്‍ക്കു കോക്ലിയര്‍ ഇംപ്ലാന്റ്  ശസ്ത്രക്രിയ നടത്തിയിരുന്നത്‌.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും