സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ശബരിമല കേസില്‍ വാദം പൂര്‍ത്തിയായി; കേസ് വിധി പറയാന്‍ മാറ്റി

വിമെന്‍ പോയിന്‍റ് ടീം

ശബരിമല പുനപരിശോധനാ ഹര്‍ജികളിലുള്ള വാദം പൂര്‍ത്തിയായി. കേസ് വിധി പറയാന്‍ മാറ്റി. വാദിക്കാന്‍ അവസരം ലഭിക്കാത്ത അഭിഭാഷകരോട് എഴുതി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ശബരിമല വിധിയില്‍ റിവ്യൂ ഹര്‍ജി പരിശോധിക്കണ്ടതില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡ്വ. ജയ്ദീപ് ഗുപ്തയാണ് ഹാജരായിരുന്നത്. തുല്യതയാണ് വിധിക്ക് ആധാരം. എല്ലാവരുടെയും വാദം കേട്ടില്ലെന്ന് റിവ്യൂവിന് മതിയായ കാരണമല്ല. ആരുടെ വാദം കേള്‍ക്കണമെന്ന കാര്യം കോടതിയാണ് തീരുമാനിക്കേണ്ടതെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

തൊട്ടുകൂടായ്മ അല്ല വിധിയുടെ കേന്ദ്രബിന്ദു. തുല്യതയാണ് വിധിയുടെ ആധാരം തന്നെ. അതിനാല്‍ വിധി നിലനില്‍ക്കണം. ഒരു മതത്തിന് അനിവാര്യമായ ആചാരമല്ല യുവതീപ്രവേശന വിലക്ക്. ഹിന്ദു മതത്തിന്റെ മൊത്തിലുള്ള ആചാരമല്ല വിലക്ക് അത് ശബരിമലയില്‍ മാത്രമാണ്. ആചാരം ഉന്നിയിക്കുമ്പോള്‍ മതത്തിന്റെ ആചാരമണോയെന്ന കാര്യം പ്രസ്‌ക്തമാണ്. ശബരിമലയിലുള്ള പ്രത്യേകമായി നിലനില്‍ക്കുന്ന ആചാരം മുഴുവന്‍ ഹിന്ദു മതത്തിന്റെ മുഴുവന്റെയും ആചാരമല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

നേരത്തെ യുവതീ പ്രവേശന വിധിയില്‍ പിഴവുണ്ടെന്ന് എന്‍എസ്എസ് സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. പ്രധാന വിഷയങ്ങള്‍ കോടതിയുടെ പരിഗണനയില്‍ എത്തിയില്ല. ക്ഷേത്രത്തിലെ ആചാരം റദ്ദാക്കി നടപടി ശരിയല്ല. പൊതുസ്ഥലങ്ങളിലെ തുല്യ അവകാശം ആരാധനാലയങ്ങളില്‍ ബാധകമല്ലെന്നും എന്‍എസ്എസ് സുപ്രീം കോടതിയെ അറിയിച്ചു.

15 (2) അനുച്ഛേദത്തിന് എതിരില്ലെന്ന് എന്‍എസ്എസ് വാദിച്ചു. ഭരണഘടനയുടെ 15 അനുച്ഛേദത്തില്‍ ആരാധനാലയങ്ങള്‍ പൊതുസ്ഥലമാണെന്ന് പറയുന്നില്ല.യുവതീ പ്രവേശനം തൊട്ടുകൂടാമയ്മുടെ ഭാഗമല്ല. ആചാരങ്ങള്‍ അസംബന്ധമാണെങ്കില്‍ മാത്രമേ കോടതിക്ക് ഇടപെടാന്‍ അധികാരം ഉള്ളൂ. ജാതി അടിസ്ഥാനത്തിലോ മത അടിസ്ഥാനത്തിലോ അല്ല ശബരിമലയിലെ യുവതികള്‍ക്കുള്ള വിലക്ക്. അത് ആചാരത്തിന്റെ ഭാഗമാണ്. വിധിയുടെ പ്രത്യാഘാതം മറ്റു മതങ്ങളിലും ഉണ്ടാകും. അഡ്വ കെ പരാശരനാണ് എന്‍എസ്എസിന് വേണ്ടി വാദിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് തുറന്ന കോടതിയില്‍ വാദം കേള്‍ക്കുന്നത്. അഡ്വ വി ഗിരിയാണ് ഇപ്പോള്‍ വാദിക്കുന്നത്. തന്ത്രിക്ക് വേണ്ടിയാണ് വി ഗിരിയുടെ വാദം.

പ്രതിഷ്ഠയുടെ സ്വഭാവം പരിഗണിക്കണമെന്ന് വി ഗിരി പറഞ്ഞു. നൈഷ്ഠിക ബ്രഹ്മചര്യം വിഗ്രഹത്തിന്റെ അവകാശമാണ്. വിഗ്രഹത്തിന് വ്യക്തിയെന്ന രീതിയിലുള്ള അവകാശമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ആചാരമെന്നും സുപ്രീം കോടതിയില്‍ വി ഗിരി വാദിച്ചു. യുവതികളെ തടയുന്നത് മതാചാരപ്രകാരമാണ്. ഭരണഘടനാ പ്രകാരം ധാര്‍മ്മികതയ്ക്ക് കൃത്യമായ നിര്‍വചനമില്ലെന്നും അദ്ദേഹം വാദിച്ചു. അഡ്വ ശേഖര്‍ നാഥ്ഡേ, വെങ്കിട്ട് രമണി എന്നിവരും കോടതിയില്‍ വാദിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും